കണ്ടാൽ അറിയിക്കണം..! ദമ്പതികളുടെ തി​രോ​ധാനം ; ഹാഷിമിനെ പീരുമേട്ടിൽ കണ്ടെന്ന സൂചനയിൽ പോലീസ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഹെലികാം ഉപയോയിച്ച് പരിശോധന നടത്തി

missing-lകോ​ട്ടയം: തു​ന്പൊ​ന്നും ല​ഭി​ക്കാ​തെ താ​ഴ​ത്ത​ങ്ങാ​ടി ദ​ന്പ​തി​ക​ളു​ടെ തി​രോ​ധാ​ന അ​ന്വേ​ഷ​ണം. കാ​ണാ​താ​യി​ട്ട് 20 ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​ത്തി​നു വ​ലി​യ പു​രോ​ഗ​തി ല​ഭി​ക്കാ​ത്ത​ത് പോ​ലീ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു. ക​ഴി​ഞ്ഞ ആ​റി​നാ​ണു താ​ഴ​ത്ത​ങ്ങാ​ടി അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ കാ​ണാ​താ​കു​ന്ന​ത്.

ഇ​രു​വ​രെ​യും കാ​ണാ​താ​യ ക​ഴി​ഞ്ഞ ആ​റി​നു രാ​വി​ലെ 9.30നു ​ഹാ​ഷിം പീ​രു​മേ​ട്ടി​ൽ എ​ത്തി​യ​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​രു​മേ​ട്, പ​രു​ന്തും​പാ​റ, വാ​ഗ​മ​ണ്‍, ത​ങ്ങ​ൾ​പാ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ ഹെ​ലി​കാം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന​ലെ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി. 10 പേ​ർ അ​ട​ങ്ങു​ന്ന സ്പെ​ഷ​ൽ ടീ​മാ​ണു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

പ്ര​ദേ​ശ​ത്തെ പാ​റ​ക്കെ​ട്ടു​ക​ൾ, കൊ​ക്ക​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ഹെ​ലി​കാം ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ആ​റി​നു രാ​വി​ലെ 9.30നു ​ഹാ​ഷിം ഒ​റ്റ​യ്ക്കു ത​ന്‍റെ പു​തി​യ കാ​റി​ൽ പീ​രു​മേ​ട്ടി​ൽ എ​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​മാ​ണു തെ​ളി​വാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും കാ​ണാ​താ​യ​തി​നു പി​ന്നി​ൽ പീ​രു​മേ​ടു​മാ​യി ബ​ന്ധ​മു​ണ്ടെ​യെ​ന്നാ​ണു പോ​ലീ​സ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ന​ല്കാ​ൻ പോ​ലീ​സ് ത​യാ​റ​ല്ല. നി​ല​വി​ല​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്കു പീ​രു​മേ​ട്ടി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണു അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ഹാ​ഷീം എ​ന്തി​നു പോ​യെ​ന്നാ​ണു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഹാ​ഷിം പീ​രു​മേ​ട്ടി​ൽ പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൃ​ത്യ​മാ​യ വി​വ​രം ന​ല്കാ​ൻ ബ​ന്ധു​ക്ക​ളും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഹാ​ഷീം പീ​രു​മേ​ട്ടി​ൽ പോ​യ കാ​ര്യ​ങ്ങ​ൾ പോ​ലും പോ​ലീ​സ് പ​റ​യു​ന്പോ​ഴാ​ണു ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്.

ഹാ​ഷീ​മി​ന്‍റെ​യും ഭാ​ര്യ ഹ​ബീ​ബ​യു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ എ​ല്ലാ പ്ര​ധാ​ന​പ്പെ​ട്ട മു​സ്്ലീം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലും പ​തി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഇ​തി​നു പു​റ​മെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, അ​ന്ധ്രപ്ര​ദേ​ശ്, തു​ട​ങ്ങി​യ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം ഇ​രു​വ​രെ​യും ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​യ്ക്കു പ​രാ​തി ന​ല്കി.

Related posts