കണ്ണൂർ എ​ട​ക്കാ​ട് അ​ജ്ഞാ​തസം​ഘം പോ​ലീ​സ് ജീപ്പ് ആക്രമിച്ചു; പോലീസുകാരന് പരിക്ക്; ആക്രമണത്തിന് പിന്നിൽ കഞ്ചാവ് സംഘമെന്ന് സൂചന

ക​ണ്ണൂ​ർ: രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗി​നി​ടെ എ​ട​ക്കാ​ട് പോ​ലീ​സി​നുനേ​രേ അ​ജ്ഞാ​തസം​ഘ​ത്തി​ന്‍റെ അ​ക്ര​മം. ഇ​ന്ന​ലെ അ​ർ​ധരാ​ത്രി 12 ഓ​ടെ​യാ​ണ് സം​ഭ​വം. പൊ​തു​വാ​ച്ചേ​രി ഭാ​സ്ക​ര​ൻ പീ​ടി​ക​യ്ക്ക് സ​മീ​പ​ത്ത് വ​ച്ച് യാ​തൊ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ നാ​ലം​ഗ സം​ഘം വ​ടി​വാ​ൾ കൊ​ണ്ട് വാ​ഹ​ന​ത്തി​നുനേ​രേ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 

സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ലെ​വ​ൻ, അ​ജീ​ഷ്, അ​നി​ൽ​കു​മാ​ർ, ബോ​സ് എ​ന്നി​വ​രാ​യി​രു​ന്നു ജീ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇവരിൽ അ​നി​ൽ കു​മാ​റി​ന് പ​രി​ക്കേ​റ്റു. ഇദ്ദേഹം  ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. അ​ക്ര​മ​ത്തി​ൽ പോ​ലീ​സ് ജീ​പ്പി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ന്നു. പ്ര​തി​ക​ളെക്കുറി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 

സം​ഭ​വ​ത്തെക്കുറി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- പൊ​തു​വാ​ച്ചേ​രി ഭാ​സ്ക​ര​ൻപീ​ടി​ക​യ്ക്ക് സ​മീ​പം പ​ട്രോ​ളിം​ഗ് ന​ട​ത്തവേ സംശയാസ്പദമായനിലയിൽ കർണാടക രജിസ്ട്രേഷനിലുള്ള ഒരു വാഹനം ശ്രദ്ധയിൽപ്പെട്ടു. ഈ വാഹനത്തെ പിന്തുടരവേ പിന്നാലെ കാറിലെത്തിയ നാ​ലം​ഗസം​ഘം പോ​ലീ​സ് ജീ​പ്പി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ചു.

ഓ​വ​ർ സ്പീ​ഡി​ലാ​യി​രു​ന്നു വാ​ഹ​നം വ​ന്ന​ത്. പോ​ലീ​സ് ജീ​പ്പി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ സ്പീ​ഡ് കു​റ​യ്ക്കു​ക​യും വ​ടി​വാ​ൾ പോ​ലു​ള്ള ആയുധം  ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​നുനേ​രേ ആ​ക്ര​മണം നടത്തുക​യുമാ​യി​രു​ന്നു. 

പോ​ലീ​സ് ഡ്രൈ​വ​ർ വാ​ഹ​നം വെ​ട്ടി​ച്ച് മാ​റ്റി​യ​തുകൊ​ണ്ടാ​ണ് വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രു​ന്ന​ത്. പി​ന്നീ​ട് വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും പ്ര​തി​ക​ൾ ര​ക്ഷ​പ്പെടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ക​ണ്ടാ​ൽ അ​റി​യാ​മെ​ന്നും അ​വ​രെക്കുറി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 

 

Related posts

Leave a Comment