കെണിയിൽ വീഴ്ത്തിയത് ഇന്‍സ്റ്റഗ്രാം വഴി: പെ​ൺ​കു​ട്ടി​യെ കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു; യു​വാ​വ് മോ​ഷ​ണക്കേ​സു​ക​ളിലും പ്രതി

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ കേ​സി​ൽ പി​ടി​യി​ലാ​യ യു​വാ​വ് മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യെ​ന്ന് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ സ​ഞ്ജ​യ് എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സ​ഞ്ജ​യ് മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ൽ പിടിയിലാകുന്നത്.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ഇ​യാ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്പ​റ​ഞ്ഞു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​ത്ത​ത്.​ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽനി​ന്നു നി​ർ​ബ​ന്ധി​ച്ചു വി​ളി​ച്ചി​റ​ക്കി​യ യു​വാ​വ് ക​ഴി​ഞ്ഞ ദി​വ​സം എ​ട​വ​ണ്ണ​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി.

ഇ​വി​ടെവ​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ യു​വാ​വി​നൊ​പ്പം ക​ണ്ട​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

ഇ​തോ​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ യു​വാ​വ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്‌​സോ ചു​മ​ത്തി​യാ​ണ് കേസ് എടു​ത്ത​ത്.

വി​ശ​ദ​മാ​യി മൊ​ഴി​യെ​ടു​ത്ത ശേ​ഷം പെ​ൺ​കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ടു. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്രതിയും കു​ടും​ബവും ര​ണ്ടു വ​ർ​ഷം മു​ൻ​പ് റ​ബ്ബ​ർ ടാ​പ്പിം​ഗ് ജോ​ലി​ക്കാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ഴി​ക്ക​ട​വി​ലെ​ത്തി​യ​താ​ണ്.

Related posts

Leave a Comment