മേ​ലി​ൽ ഒ​രു പോ​ലീ​സ് ജീ​പ്പി​ലും താ​ളം പി​ടി​ക്ക​രു​ത്; ഗാ​ന​മേ​ള​യ്ക്കി​ടെ താ​ളം പി​ടി​ച്ച​ത് വ​യ​ർ​ലെ​സ് ആ​ന്‍റി​ന​യി​ൽ; താളം മുറുകിയപ്പോൾ ആന്‍റിന ഓടിഞ്ഞു വീണു; പാത്താമുട്ടത്ത് നടന്ന രസകരമായ ആ ഭവകഥയിങ്ങനെ…

കോ​ട്ട​യം: ഗാ​ന​മേ​ള​യ്ക്കി​ടെ യു​വ​ക​ലാ​കാ​ര​ൻ​മാ​ർ താ​ളം പി​ടി​ച്ച​ത് പോ​ലീ​സ് ജീ​പ്പി​ന്‍റെ വ​യ​ർ​ലെ​സ് ആ​ന്‍റി​ന​യി​ൽ. ആ​ന്‍റി​ന ഒ​ടി​ഞ്ഞ​തോ​ടെ താ​ളം പി​ടി​ച്ച​വ​ർ ഓ​ടി. പി​ന്നാ​ലെ പോ​ലീ​സ്. യു​വാ​ക്ക​ൾ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് ഒ​രു വീ​ട്ടി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. പ​ക്ഷേ പി​റ്റേ​ന്ന് ആ​ന്‍റി​ന ഒ​ടി​ച്ച​വ​രെ പോ​ലീ​സ് ക​യ്യോ​ടെ പൊ​ക്കി. പൊ​തു​മു​ത​ൽ ന​ശി​പ​പ്പി​ച്ച​തി​നു​ള്ള കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.

ക​ഴി​ഞ്ഞ ദി​വ​സം പാ​ത്താ​മു​ട്ട​ത്താ​ണ് സം​ഭ​വം. എ​സ്എ​ൻ​ഡി​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഗാ​ന​മേ​ള ന​ട​ക്കു​ന്പോ​ൾ പോ​ലീ​സ് ജീ​പ്പ് അ​ൽ​പം അ​ക​ലെ മാ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ വ​ണ്ടി​യു​ടെ പി​ൻ​സീ​റ്റി​ൽ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. അ​ടി​പൊ​ളി പാ​ട്ടു​കേ​ട്ട് ര​സം​പി​ടി​ച്ച ര​ണ്ടു യു​വാ​ക്ക​ൾ താ​ളം പി​ടി​ച്ച​ത് പോ​ലീ​സ് ജീ​പ്പി​ന്‍റെ വ​യ​ർ​ലെ​സ് ആ​ന്‍റി​ന​യി​ലാ​യി​രു​ന്നു.

യു​വാ​ക്ക​ൾ ജീ​പ്പി​ൽ ചാ​രി നി​ൽ​ക്കു​ന്ന​ത് ഡ്രൈ​വ​ർ ക​ണ്ടു. വെ​റു​തെ​യാ​കു​മെ​ന്നും ക​രു​തി ആ​ദ്യം ഒ​ന്നും പ​റ​ഞ്ഞി​ല്ല. എ​ന്നാ​ൽ പാ​ട്ടി​ന്‍റെ താ​ള​ത്തി​നൊ​പ്പം ആ​ന്‍റി​ന ച​ലി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണ് സം​ഗ​തി പ​ന്തി​കേ​ടാ​കു​മെ​ന്നു മ​ന​സി​ലാ​യ​ത്. ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി വ​രു​ന്പോ​ൾ ആ​ന്‍റി​ന ഒ​ടി​ഞ്ഞു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ഡ്രൈ​വ​റെ ക​ണ്ട​തോ​ടെ യു​വാ​ക്ക​ൾ ഓ​ടി.

യു​വാ​ക്ക​ൾ സ​മീ​പ​ത്തെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​ത് പോ​ലീ​സ് ഡ്രൈ​വ​ർ ക​ണ്ടു വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി യു​വാ​ക്ക​ളെ സം​ബ​ന്ധി​ച്ച വി​വ​രം തേ​ടി. ര​ണ്ടു പേ​രെ​യും പി​റ്റേ​ന്ന് പി​ടി​കൂ​ടി. ഒ​രാ​ൾ നി​ര​പ​രാ​ധി​യാ​യി​രു​ന്നു. ആ​ന്‍റി​ന ഒ​ടി​ച്ച കു​ഴി​മ​റ്റം സ്വ​ദേ​ശി നി​ധി​ൻ ഷി​ബു (19) എ​ന്ന​യാ​ൾ​ക്കെ​തി​രേ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച വ​കു​പ്പി​ൽ കേ​സെ​ടു​ത്ത് അ​റ​സ്റ്റു ചെ​യ്തു.

മ​ന:​പൂ​ർ​വ​മ​ല്ലെ​ന്നും താ​ളം മു​റു​കി​യ​പ്പോ​ൾ ഒ​ടി​ഞ്ഞു പോ​യ​താ​ണെ​ന്നു​മാ​യി​രു​ന്നു അ​റ​സ്റ്റിലാ​യ യു​വാ​വി​ന്‍റെ മൊ​ഴി. പ​ക്ഷേ മേ​ലി​ൽ ഒ​രു പോ​ലീ​സ് ജീ​പ്പി​ലും താ​ളം പി​ടി​ക്ക​രു​തെ​ന്നും ഇ​ത് പൊ​തു​മു​ത​ലാ​ണെ​ന്നും പോ​ലീ​സ് താ​ക്കീ​തു ചെ​യ്തു.

Related posts