യുവാവിനെ മർദ്ദിച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു: നാല് പോലീസുകാർക്കെതിരെ കേസ്; കവിളെല്ലിന് പൊട്ടലുള്ളതിനാൽ അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

കൊച്ചി: പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ൽ ഇ​ടി​ച്ചെ​ന്നാ​രോ​പി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നായ കു​ഞ്ചാ​ട്ടു​ക​ര മ​ര​ത്തും​കു​ടി ഉ​സ്മാ​നെ പോ​ലീ​സ് മ​ർ​ദി​ച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു. മർദ്ദനത്തിന് ഇരയാക്കൽ ഉൾപ്പെടെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ, പ്രതിഷേധിച്ച് വിവധ സംഘടനകൾ എടത്തല പോലീസ് സ്റ്റേഷഷനിലേക്ക് മാർച്ച് നടത്തി. അതിനിടെ ഉസ്മാന്‍റെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർ അറിയിച്ചു. ഇയാളുടെ കവിളെല്ലിന് പൊട്ടലുണ്ടെന്നും അടിയന്തിര ശസ്ത്രക്രിയ വേണമെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. ഉസ്മാനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ചൊവ്വാഴ്ച വൈകിട്ടാണ് ഉ​സ്മാ​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് എ​ട​ത്ത​ല ഗ​വ. സ്കൂ​ൾ ഗേ​റ്റി​നു മു​ന്നി​ൽ പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ ഇ​ടിച്ചത്. കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​യ ഉ​സ്മാ​നെ കാ​റി​ലും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചും മ​ർ​ദി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചിരുന്നു.

സം​ഭ​വ​മ​റി​ഞ്ഞ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ ഉ​സ്മാ​നെ സ്റ്റേ​ഷ​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്കു മാ​റ്റി. പി​ന്നീ​ട് ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോവുകയായിരുന്നു.

പോ​ക്സോ കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യാ​ണ് മ​ഫ്തി​യി​ൽ കു​ഞ്ചാ​ട്ടു​ക​ര​യി​ലേ​ക്കു പോ​യ​തെ​ന്നും പ്ര​തി​യു​മാ​യി തി​രി​കേ​വ​രു​ന്ന വ​ഴി ഉ​സ്മാ​ന്‍റെ ബൈ​ക്കി​ൽ മു​ട്ടി​യെ​ന്ന് പ​റ​ഞ്ഞ് ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നുമാണ് പോ​ലീ​സ് ഭാഷ്യം.

Related posts