പണിപാളിയോ? ആക്രമിക്കപ്പെട്ട നടിയുടെ മൊഴികളില്‍ വൈരുദ്ധ്യം; തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് നടി മൊഴി നല്‍കിയിരിക്കുന്നതെന്ന് പോലീസ്; നടിയെ വീണ്ടും ചോദ്യം ചെയ്യും

pulserകൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്തിമഘട്ടത്തിലേക്കടുക്കുമ്പോള്‍ അതിക്രമത്തിനിരയായ നടിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നതെങ്കിലും പീഡനത്തിനിരയായ നടിയുടെ മൊഴിയില്‍ ഏറെ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് നടി മൊഴി നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അന്വേഷണം വഴിപിരിഞ്ഞു പോവാനുള്ള കാരണവും നടിയുടെ മൊഴിയിലെ അപാകതയാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

നടിയെക്കൂടാതെ സംവിധായകന്‍ ലാലിനെയും സംഭവ ദിവസം വാഹനം ഓടിച്ചിരുന്ന ലാലിന്റെ സിനിമാ കമ്പനി ഡ്രൈവറെയും വീണ്ടും ചോദ്യം ചെയ്യും. കേസില്‍ പരാതിക്കാരുടെ ഭാഗത്ത് നില്‍ക്കുന്നവര്‍ ചിലത് മറക്കുന്നുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് ഇത്. കേസ് ദിലീപിലേക്ക് വഴിതിരിച്ചു വിടാന്‍ മനപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.പള്‍സര്‍ സുനിയും ഇരയായ നടിയുംതമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന ദിലീപിന്‍റെ പ്രസ്ഥാവനയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം കേസില്‍ ദിലീപിന്റെ മാനേജരെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.എന്നാല്‍ ഇതിനായി ചില തെളിവുകള്‍ കൂടി ലഭിക്കേണ്ടതുണ്ടെന്നും ഇത് ലഭിച്ചാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. എന്തായാലും ഈ ഘട്ടത്തില്‍ നടിയുടെ മൊഴി വീണ്ടുമെടുക്കുന്നത് കേസില്‍ നിര്‍ണായമാവുമെന്നു തീര്‍ച്ചയാണ്.

Related posts