നഗരത്തിലെ ഇടറോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കും പിഴയിട്ട് പോലീസ്; ബു​ദ്ധി​മു​ട്ടി​ല്ലാ​തെ പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങൾക്ക് പിഴയിടാക്കുന്നത് ഒഴിവാക്കണമെന്ന് വാഹന ഉടമകൾ

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ഇ​ട റോ​ഡു​ക​ളി​ൽ പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും ട്രാ​ഫി​ക് പോ​ലീ​സ് പി​ഴ ചു​മ​ത്തു​ന്ന​താ​യി പ​രാ​തി. ഇ​ന്ന​ലെ നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ​നി​ന്നും എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​നു മു​ന്നി​ലൂ​ടെ ശാ​സ്ത്രി റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന ഇ​ട റോ​ഡി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ഴ ചു​മ​ത്തി​കൊ​ണ്ടു​ള്ള സ്റ്റി​ക്ക​ർ പ​തി​ച്ചു.

ഇ​വി​ടെ പ​ല​വാ​ഹ​ന​ങ്ങ​ളും റോ​ഡി​ലൂ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​തി​നു ത​ട​സ​മു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​തെ​ന്നു വാ​ഹ​ന ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം കു​റ​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​റോ​ഡു​ക​ളി​ൽ മ​റ്റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടി​ല്ലാ​തെ പാ​ർ​ക്കു ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ പോ​ലീ​സ് പി​ഴ ചു​മ​ത്തു​ന്ന ന​ട​പ​ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts