ആപ്പ് പൊല്ലാപ്പായി, എസ്‌ഐ പെട്ടു..! ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തു, പിഴ 500 രൂപ, പിന്നെ നടന്നത്…

അ​മ്പ​ല​പ്പു​ഴ: ഗൂ​ഗി​ൾ പേ ​വ​ഴി ഗ്രേ​ഡ് എ​സ്​ഐ പി​ഴ​ത്തു​ക ഈ​ടാ​ക്കി. അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം.

വ​ണ്ടാ​നം സ്വ​ദേ​ശി ഷ​മീ​റി​ൽ നി​ന്നാ​ണ് എ​സ്ഐ 500 രൂ​പ ഗൂ​ഗി​ൾ പേ ​വ​ഴി ഈ​ടാ​ക്കി​യ​ത്. ​

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​തി​നാ​ണ് ഷ​മീ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പി​ഴ​യാ​യി അ​ട​ക്കേ​ണ്ട 500 രൂ​പ തന്‍റെ കൈ​വ​ശ​മി​ല്ലെ​ന്ന് ഷ​മീ​ർ പ​റ​ഞ്ഞപ്പോൾ ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഗൂ​ഗി​ൾ പേ ​വ​ഴി പ​ണ​മ​ട​ച്ചാ​ൽ മ​തി​യെ​ന്ന് എ​സ്.​ഐ പ​റ​ഞ്ഞു.

പി​ന്നീ​ട് ഗൂ​ഗി​ൾ പേ ​വ​ഴി പ​ണ​മ​ട​ച്ചെ​ങ്കി​ലും ര​സീ​ത് ല​ഭി​ക്കാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഷ​മീ​ർ ഈ ​വി​വ​രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ​ണം സ്വീ​ക​രി​ച്ച എ​സ്ഐയ്​ക്കെ​തി​രെ വ​കു​പ്പു ത​ല ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment