മകളെ തട്ടിക്കൊണ്ടുപോയ കേസ് പിൻവലിക്കാൻ അമ്മയെ ഭീഷണിപ്പെടുത്തി പോലീസ്; പ്രതിഷേധവുമായി വിദ്യാർഥികൾ പോലീസ് സ്റ്റേഷനിൽ

പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച് സ്കൂൾ വിദ്യാർഥികൾ. ​ഒ​രു മു​ൻ സ​ഹ​പാ​ഠി​യു​ടെ അ​മ്മ​യെ ഒ​രു പോ​ലീ​സു​കാ​ര​ൻ ത​ല്ലു​ക​യും, മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് സ്വ​കാ​ര്യ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. യുപിയാലാണ് സംഭവം. 

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട്, ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ർ​ക്കി​ൾ ഓ​ഫീ​സ​റെ​യും മി​ലാ​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ​യും ര​ണ്ട് കോ​ൺ​സ്റ്റ​ബി​ൾ​മാ​രെ​യും നീ​ക്കം ചെ​യ്യു​ക​യും, കു​റ്റാ​രോ​പി​ത​നാ​യ ഔ​ട്ട്‌​പോ​സ്റ്റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പോ​ലീ​സ് സ്‌​റ്റേ​ഷ​നു സ​മീ​പം ന​ട​ത്തി​യ സ​മ​ര​ത്തി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഔ​ട്ട്‌​പോ​സ്റ്റ് ഇ​ൻ​ചാ​ർ​ജ് അ​ശോ​ക് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല പോ​ലീ​സു​കാ​ർ ചൊ​വ്വാ​ഴ്ച വീ​ട്ടി​ലെ​ത്തി ത​ന്നെ​യും മ​ക​ളെ​യും മ​ർ​ദി​ച്ച​താ​യി 12 വ​യ​സ്സു​കാ​രി​യു​ടെ അ​മ്മ പ​റ​ഞ്ഞു. 

“പോ​ലീ​സു​കാ​ര​ൻ എ​ന്നെ ര​ണ്ടു​മൂ​ന്നു ത​വ​ണ അ​ടി​ച്ചു, എ​ന്‍റെ വ​സ്ത്ര​ങ്ങ​ൾ കീ​റി, കേ​സ് പി​ൻ​വ​ലി​ക്കാ​ൻ പ​റ​ഞ്ഞെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞു. ​മ​ക​ളെ ബ​ലം പ്ര​യോ​ഗി​ച്ച് ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യെ​ന്നാ​രോ​പി​ച്ച് യു​വ​തി ചൊ​വ്വാ​ഴ്ച ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സ് കൊ​ടു​ത്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് സ​ൻ​സാ​ർ സിം​ഗ് പ​റ​ഞ്ഞു

അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് വി​ഷ​യം അ​ന്വേ​ഷി​ക്കു​മെ​ന്നും യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

Related posts

Leave a Comment