റൺ ബേബി റൺ… ഒരു ഓട്ടക്കാരന് നമ്മൾ കൈയ്യടി നൽകി; ഇനി ഒരു ഓട്ടക്കാരിയെ കാണാം; വെെറലായി മന്ത്രിയുടെ പോസ്റ്റ്

 സ്കൂളിലെ ഓട്ട മത്സരത്തിൽ പ‌ങ്കെടുക്കുന്ന ഒന്നാം ക്ലാസുകാരന്‍റെ വീഡിയോ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പങ്കുവെച്ചതിനു പിന്നാലെ തൈക്കാട് ഗവണ്മെന്‍റ് മോഡൽ എൽ പി സ്കൂളിലെ കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന കൊഹിനെ ജം വായ്പേയ് എന്ന മണിപ്പൂരുകാരി വിദ്യാർഥിനിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാ‌ണ്.
 
പത്ത് വയസിന്‌ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 4x 50 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടിയ കുഞ്ഞു മിടുക്കിയെ കുറിച്ചുള്ള മന്ത്രിയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 
 
ഫേസ്ബുക്ക് കുറിപ്പ്…
ഒരു ഓട്ടക്കാരന് നമ്മൾ കൈയ്യടി നൽകി. ഇനി ഒരു ഓട്ടക്കാരിയെ കാണാം. കേരളം ഏറ്റെടുത്ത് പഠിപ്പിക്കുന്ന മണിപ്പൂരുകാരി. 
 
ജെ ജം. ജില്ല അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ മത്സരങ്ങളിൽ പത്ത് വയസിന്‌ താഴെയുള്ള പെൺകുട്ടികളുടെ മത്സരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 4x 50 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനവും നേടി തൈക്കാട് ഗവണ്മെന്റ് മോഡൽ എൽ പി സ്കൂളിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് കൊഹിനെ ജം വായ്പേയ് എന്ന ജെ ജം. ജെ ജെമ്മിനും മത്സരിച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ..

Related posts

Leave a Comment