പോലീസ് ശ്രദ്ധിക്കണം! തിരുനക്കര മൈതാനം കുപ്രസിദ്ധിയിലേക്കോ ‍?

കോ​ട്ട​യം: കോ​ട്ട​യ​ത്തെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ന്പ​ടി​ക്കു​ന്ന​ത് തി​രു​ന​ക്ക​ര മൈ​താ​ന​ത്ത്. പ​ക​ൽ, രാ​ത്രി വ്യ​ത്യാ​സ​മി​ല്ലാ​തെ ഇവിടെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ക​യാ​ണ്.

കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, ശാ​സ്ത്രി റോ​ഡ്, ലോ​ഗോ​സ്, തിയറ്റ​ർ റോ​ഡ്, കോ​ടി​മ​ത, നാ​ഗ​ന്പ​ടം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാണെ​ങ്കി​ലും ഇ​വ​രെ​ല്ലാം ത​ന്പ​ടി​ക്കു​ന്ന​തു തി​രു​ന​ക്ക​ര മൈ​താ​ന​ത്താ​ണ്.

സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മൈ​താ​ന​ത്ത് മ​ദ്യ​പാ​നം തു​ട​ങ്ങും. പ​ക​ലും രാ​ത്രി​യി​ലും പോ​ലീ​സ് മൈ​താ​ന​ത്തി​നു​ള്ളി​ലേ​ക്കു പ്ര​വേ​ശി​ക്കാ​റി​ല്ല.

ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന സം​ഘ​ങ്ങ​ൾ തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് എ​റ്റു​മു​ട്ടു​ന്ന​തും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഇതിലൂടെ വ​ഴി​ ന​ട​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ ക​മ​ന്‍റ​ടി​ക്കു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്.

കോ​വി​ഡ് ഭീതിയിൽ പൊതുപ​രി​പാ​ടി​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ ന​ഗ​ര​സ​ഭ അധികൃതർ മൈ​താ​ന​ത്തേ​ക്കു തി​രി​ഞ്ഞു നോ​ക്കുന്നില്ല.

ഇതോടെ പ​ക​ൽ സ​മ​യ​ത്ത് പോ​ലും മൈ​താ​ന​ത്ത് പ​ര​സ്യ​മാ​യ മ​ദ്യ​പാ​നം അ​ട​ക്കം ന​ട​ക്കു​ന്നു​ണ്ട്. മൈ​താ​ന​ത്തി​ന് അ​ക​ത്തും ശൗ​ചാ​ല​യ​ത്തി​നു​ള്ളി​ലും ഷീ​റ്റു​കെ​ട്ടി താ​മ​സി​ക്കു​ന്ന​വ​ർ വ​രെ​യു​ണ്ട്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന വ്യാ​പാ​ര​വും മൈ​താ​നം കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ക്കു​ന്നു​ണ്ട്. മൈ​താ​ന​ത്തി​നു പു​റ​ത്ത് ​പോ​ലീ​സ് എത്തു​ന്പോ​ൾ ഇ​വി​ടെ നി​ന്നും മു​ങ്ങു​ന്ന ക്രിമിനൽ സം​ഘ​ങ്ങ​ൾ പോലീ സ് മടങ്ങിയ ഉടൻ വീ​ണ്ടുമെത്തി ഇ​വി​ടെ താ​വ​ള​മാ​ക്കു​ന്നു.

മു​ന്പും പ​ല​പ്പോ​ഴും തി​രു​ന​ക്ക​ര മൈ​താ​നം പോ​ലീ​സ് ശു​ചീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​യു​ന്പോ​ൾ വീ​ണ്ടും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ഇ​വി​ടം കൈ​യ്യ​ട​ക്കു​ക​യാ​ണ് പ​തി​വ്. തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ലും സാ​മൂ​ഹ്യ​വി​രു​ദ്ധ സം​ഘ​ങ്ങ​ൾ ത​ന്പ​ടി​ക്കു​ന്നു​ണ്ട്.

വെ​ളി​ച്ച​മി​ല്ല, സൗ​ജ​ന്യ ഭ​ക്ഷ​ണം

ന​ഗ​ര​ത്തി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം വെ​ളി​ച്ച​മി​ല്ലാ​യ്മ​യാ​ണ്. ബ​സ്് സ്റ്റാ​ൻ​ഡു​ക​ൾ, തിയറ്റ​ർ റോ​ഡ്, ലോ​ഗോ​സ് ജം​ഗ്ഷ​ൻ ശാ​സ്ത്രി റോ​ഡ്, തി​രു​ന​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ വെ​ളി​ച്ച​മി​ല്ല. ജ​ന സ​ഞ്ചാ​രം കു​റ​യു​ന്ന​തോ​ടെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ല​പൊ​ക്കി തു​ട​ങ്ങും. പി​ന്നി​ട് ഇ​വി​ട​ങ്ങ​ളിലെ​ല്ലാം ഇ​വ​ർ വി​ഹാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റും.

പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ളി​ലും ആ​ൾ സ​ഞ്ചാ​രം കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും ക​ഴി​യു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ പൊ​തി​ക​ൾ കൈ​പ്പ​റ്റും.

ആ​ഴ്ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം ആ​ക്രി പെ​റു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല ജോ​ലി​ക​ൾ ചെ​യ്തു​കി​ട്ടു​ന്ന പ​ണ​ം ഉ​പ​യോ​ഗി​ച്ചാണ് മ​ദ്യ​പാനം.
പോലീസ് ശ്രദ്ധിക്കണം

തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​ളി​ച്ചാ​ലും ഏ​റെ നേ​രം വൈ​കി എ​ല്ലാം ക​ഴി​ഞ്ഞാ​യി​രി​ക്കും പോ​ലീ​സ് എ​ത്തു​കയെന്ന് പരാതി.

മി​ക്ക സ​മ​യ​ങ്ങ​ളി​ലും സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലും ഗാ​ന്ധി സ്്ക്വ​യ​റി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ലും തി​രു​ന​ക്ക​ര മൈ​താ​ന​ത്തി​നു​ള്ളി​ലേ​ക്കു പോ​ലീ​സ് ക​യ​റാ​റി​ല്ല.

പ​തി​വാ​യി പോ​ലീ​സ് മൈ​താന​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് തന്പടിച്ചിരിക്കു ന്നവരെ കണ്ടെത്തി ചോദ്യംചെയ്താൽ ഒ​രു​പ​രി​ധി​വ​രെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് ന​ഗ​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

നാ​ളു​ക​ൾ​ക്കു മു​ന്പു ന​ഗ​ര​സ​ഭ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് ന​ഗ​ര​ത്തി​ലെ സാ​മൂ​ഹി​ക വി​രു​ദ്ധ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നു പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും പീ​ന്നി​ട് തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

ചുണ്ടെലി ബാബു റിമാൻഡിൽ

കഴിഞ്ഞ ദിവസം തി​രു​ന​ക്ക​ര​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ക്കു​ക​യും വ​ഴി​യാ​ത്ര​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത കോ​ട്ട​യം സ്വ​ദേ​ശി ചു​ണ്ടെ​ലി ബാ​ബു(45)വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

വ​ർ​ഷ​ങ്ങ​ളാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ക​ഴി​യു​ന്ന​യാ​ളാ​ണ് ബാ​ബു. ഇ​പ്പോ​ൾ തി​രു​ന​ക്കര മൈ​താ​ന​ത്താ​ണ് ക​ഴി​യു​ന്ന​ത്.

ക്രി​സ്മ​സ് ദി​ന​ത്തി​ൽ ല​ഹ​രി മൂ​ത്ത ബാ​ബു ഭാ​ര്യ​യെ മ​ർ​ദി​ച്ചു. ഇ​തു ത​ട​യാ​ൻ എ​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി​യെ​യും ഇ​യാ​ൾ മ​ർ​ദി​ച്ചു.

തു​ട​ർ​ന്നു വാ​ക്ക​ത്തി​യു​മാ​യി ഇ​യാ​ൾ വ​ഴി​യാ​ത്ര​ക്കാ​ര​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി. ബാ​ബു​വി​ന്‍റെ പേ​രി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​ശേ​ഷം ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

അ​തേ​സ​മ​യം ഈ ​വി​വ​രം അ​റി​യി​ച്ചി​ട്ടും പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​ത് അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണെ​ന്നും പോ​ലീ​സ് വാ​ഹ​നം എ​ത്താ​ത്ത​തി​നാ​ൽ അ​ക്ര​മ​കാ​രി​യെ കൊ​ണ്ടു പോ​യ​ത് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണെ​ന്നതുമ​ട​ക്കം ആ​രോ​പ​ണ​ങ്ങ​ൾ പോ​ലീ​സി​ന് നേ​രെയുണ്ട്.

Related posts

Leave a Comment