ഓ​ട​ണ്ട… ഓ​ട​ണ്ട…​ പി​ടി​ക്കാ​ന​ല്ല..! പോ​ലീ​സ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തു​ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ടെ പി​ന്നാ​ലെ ഓ​ടി പോ​ലീ​സ് വി​ളി​ച്ചു​പ​റ​ഞ്ഞു..

ചാ​വ​ക്കാ​ട്: ഓ​ട​ണ്ട… ഓ​ട​ണ്ട … പി​ടി​ക്കാ​ന​ല്ല. പോ​ലീ​സ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തു​ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ടെ പി​ന്നാ​ലെ ഓ​ടി പോ​ലീ​സ് വി​ളി​ച്ചു​പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ കൊ​ല​പാ​ത​ക പ​ര​ന്പ​ര​യെ തു​ട​ർ​ന്ന് ആ​രം​ഭി​ച്ച ഓ​പ്പ​റേഷൻ ​റേ​ഞ്ച​റി​ന്‍റെ ഭാ​ഗ​മാ​യി ചാ​വ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രെ തേ​ടി പോ​യ​താ​യി​രു​ന്നു പോ​ലീ​സ്.

ചാ​വ​ക്കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 85 പേ​രാ​ണ് ഗു​ണ്ടാ​ലി​സ്റ്റി​ൽ. മൂ​ന്നു​പേ​ർ കൊ​ല​ക്കേ​സ് പ്ര​തി​ക​ൾ. ര​ണ്ടു​പേ​ർ സ്ഥ​ല​ത്തി​ല്ല. ഒ​രാ​ൾ മ​രി​ച്ചു.

ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും കോ​വി​ഡ് രോ​ഗി​ക​ൾ, ചി​ല സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ, സ്റ്റേ​ഷ​നി​ലെ നാ​ലു പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്.

അ​തു​കൊ​ണ്ടു​ത​ന്നെ ഗു​ണ്ട​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് പോ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ക പ്ര​യാ​സം. വീ​ടു​ക​ളു​ടെ പ​രി​സ​ര​ത്ത് ചെ​ന്ന് വി​ളി​ക്കു​ന്പോ​ഴേ​ക്കും പ​ല പ്ര​തി​ക​ളും ഓ​ടു​ന്ന​ത് ചാ​വ​ക്കാ​ട് മേ​ഖ​ല​യി​ലെ പ​ഴ​യ ഗു​ണ്ട​ക​ളി​ൽ മി​ക്ക​വ​രും ഇ​പ്പോ​ൾ ന​ല്ല ന​ട​പ്പി​ലാ​ണ്.

പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്ന പ​ല​രും പോ​ലീ​സ് ഫോ​ണ്‍ ചെ​യ്ത​പ്പോ​ൽ നേ​രി​ൽ ഹാ​ജ​രാ​യി. 70 പേ​ർ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. മു​ന്ന​റി​യി​പ്പും കൊ​ടു​ത്തി​ട്ടു​ണ്ട്.

ഗു​ണ്ട​ക​ളു​ടെ​യും ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള​വ​രു​ടെ​യും പ​ട്ടി​ക ത​യ്യാ​റാ​ക്കി ക​ന​ത്ത നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​വ​രു​ടെ ഒ​ളി​സ​ങ്കേ​ത​ങ്ങ​ളി​ൽ എ​സ്എ​ച്ച്ഒ അ​നി​ൽ ടി. ​മേ​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment