മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

മൂ​വാ​റ്റു​പു​ഴ: മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നൊ​പ്പം അ​പ​ക​ട​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

മൂ​വാ​റ്റു​പു​ഴ, വാ​ഴ​ക്കു​ളം, കൂ​ത്താ​ട്ടു​കു​ളം, പി​റ​വം, കോ​ല​ഞ്ചേ​രി മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെ വി​വി​ധ സ്ക്വാ​ഡു​ക​ൾ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 113 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 46,950 രൂ​പ പി​ഴ ഈ​ടാ​ക്കി.

കോ​ണ്‍​ടാ​ക്ട്‌‌ ലെ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​വി​ധാ​ന​മാ​യ ഇ-​ചെ​ലാ​ൻ മു​ഖേ​ന​യാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ളും പി​ൻ​സീ​റ്റി​ൽ യാ​ത്ര​ചെ​യ്യു​ന്ന വ്യ​ക്തി​യും നി​ർ​ബ​ന്ധ​മാ​യും ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ​യ​ട​യ്ക്ക​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ ചീ​റി​പ്പാ​യു​ന്ന​വ​രെ​യും പി​ടി​കൂ​ടും.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മൂ​വാ​റ്റു​പു​ഴ നെ​ഹ്റു പാ​ർ​ക്ക് ജം​ഗ്ഷ​നി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​നം ഓ​ടി​ച്ചെ​ത്തി​യ ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ പി​ടി​കൂ​ടി​യി​രു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ക​ച്ചേ​രി​ത്താ​ഴം സ​യാ​ന വ​ള​വി​ൽ മ​ദ്യ​പി​ച്ച ലോ​റി ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടി​നെ തു​ട​ർ​ന്ന് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്ക് ഇ​ള​വ് വ​ന്ന​തോ​ടെ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

ഇ​തോ​ടെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും പ​തി​വു കാ​ഴ്ച്ച​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യ്‌​ക്ക് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. ബി​ജേ​ഷ്, അ​ബി​ൻ ഐ​സ​ക്ക്, മ​ഹേ​ഷ് കെ. ​മോ​ഹ​ൻ, ഫ​വാ​സ് വി. ​സ​ലീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment