കൗ​മാ​ര​ക്കാ​ർ വ​ർ​ത്ത​മാ​ന കാ​ല​ത്ത് ജാ​ഗ്ര​ത  പുലർത്തിവേണം ജീവിക്കേണ്ടതെന്ന് പി സതീദേവി 

ശാ​സ്താം​കോ​ട്ട : കൗ​മാ​ര പ്രാ​യ​ക്കാ​ർ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തി വേ​ണം ജീ​വി​ക്കേ​ണ്ട​തെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി ​സ​തീ​ദേ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക സ​മ​യ​ത്തി​ലൂ​ടെ​യാ​ണ് അ​ത്ത​ര​ക്കാ​ർ ഇ​പ്പോ​ൾ ക​ട​ന്നു പോ​കു​ന്ന​ത്. ഓ​രോ ദി​വ​സ​വും കൗ​മാ​ര​ക്കാ​ർ അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​തി​കൂ​ല​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നാ​മ​റി​യു​ന്ന​ത്.

സ്വ​ന്തം വീ​ടു​ക​ളി​ൽ പോ​ലും സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ സ​മൂ​ഹം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്ന​ത്തൂ​രി​ൽ വേ​ട്ട​യാ​ട​പ്പെ​ടു​ന്ന കൗ​മാ​ര​ക്കാ​ർ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​ശോ​ഭ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി പി ​അം​ബി​ക, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ കോ​ടി, ജി​ല്ലാ സെ​ക്ര​ട്ട​റി എം ​ലീ​ലാ​മ്മ, പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ഏ​ണെ​സ്റ്റ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി​കെ ഗോ​പ​ൻ, അം​ഗം എ​ൻ യ​ശ്പാ​ൽ അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം​ങ്ങ​ളാ​യ രാ​ജ​മ്മ ഭാ​സ്ക​ര​ൻ, എം​ബി ബി​ന്ദു, എ​സ് ലീ​ല, പി​എ​സ് ജ​യ​ല​ക്ഷ്മി, മാ​യാ നെ​പ്പോ​ളി​യ​ൻ, ബി​ന്ദു ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts