അമ്പലത്തില്‍ പോയി തിരിച്ചിറങ്ങുന്നതിനിടെ വെറുതെ വഴിയിലിരുന്ന ആളുടെ കൈയില്‍ നിന്ന് ലോട്ടറിയെടുത്തു, ജോലി വര്‍ഷങ്ങളായി കോട്ടയത്തെ വസ്ത്രശാലയില്‍, തമിഴ്‌നാടു സ്വദേശി ഷണ്‍മുഖന്‍ മാരിയപ്പന് നാലുകോടിയുടെ പൂജ ബമ്പര്‍ അടിച്ചതിങ്ങനെ

തമിഴ്നാട്ടിലെ തി​രു​ന​ൽ​വേ​ലി​ സ്വദേശിയായ ഷ​ണ്‍​മു​ഖ​ൻ മാ​രി​യ​പ്പ​ന് സംസ്ഥാന സർക്കാരിന്‍റെ പൂ​ജ ബം​ബ​ർ ലോ​ട്ട​റി​യു​ടെ നാ​ലു കോ​ടി രൂ​പ സ​മ്മാ​നം. കോ​ട്ട​യം നഗരത്തിലെ പ്രമുഖ തുണിക്കടയിൽ മെ​ൻ​സ് വെ​യ​ർ വി​ഭാ​ഗ​ത്തി​ലെ സൂ​പ്പ​ർ​വൈ​സറാണ് ഷ​ണ്‍​മു​ഖ​ൻ.
ക​ഴി​ഞ്ഞ​യാ​ഴ്ച ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്പോ​ൾ അ​ന്പ​ല​ത്തി​നു മു​ന്നി​ൽ നി​ന്ന ലോട്ടറി വിൽപ്പനക്കാരനിൽ നിന്നും വാ​ങ്ങി​യ ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം. VA 489017 എന്ന നന്പറാണ് ഷൺമുഖന് ഭാഗ്യം കൊണ്ടുവന്നത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. വൈകുന്നേരം തന്നെ താനാണ് കോടിപതിയെന്ന് ഷൺമുഖൻ അറിയുകയും ചെയ്തു. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു.ഏ​റെ പ്രാ​രാ​ബ്ദ​ങ്ങ​ളു​ള്ള 51 വയസുകാരനായ ഷ​ണ്‍​മു​ഖ​ൻ അ​വി​വാ​ഹി​ത​നാ​ണ്. മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളും ഒ​രു സ​ഹോ​ദ​രി​യു​മു​ണ്ട്. സ്വ​ന്ത​മാ​യി സ്ഥ​ല​മോ വീ​ടോ ഇ​ല്ലാ​ത്ത ഷ​ണ്‍​മു​ഖ​ന്‍റെ കു​ടും​ബം ത​മി​ഴ്നാ​ട്ടി​ലെ തി​രു​ന​ൽ​വേ​ലി​യി​ൽ വാ​ട​ക​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഒ​രു വീ​ട് വയ്ക്കണം, അ​ൽ​പം സ്ഥ​ലം വാ​ങ്ങ​ണം അ​ത്ര​യേ​യു​ള്ളു ആ​ഗ്ര​ഹ​മെ​ന്ന് ഷ​ണ്‍​മു​ഖ​ൻ ​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ര​ണ്ടു സ​ഹോ​ദ​ര​ൻ​മാ​ർ അ​വി​വാ​ഹി​ത​രാ​ണ്. മാ​സം ഒ​ന്നോ ര​ണ്ടോ ലോ​ട്ട​റി മാ​ത്രം വാ​ങ്ങു​ന്ന ശീ​ല​മാ​ണ് ഷ​ണ്‍​മു​ഖ​നുണ്ടായിരുന്നത്. ഏറ്റുമാനൂരപ്പനാണ് തനിക്ക് ഈ ഭാഗ്യം കൊണ്ടുവന്നതെന്ന് വിശ്വസിക്കാനാണ് ഷൺമുഖന് ഇഷ്ടം.

Related posts