വിരുഷ്‌കയുടെ ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കൂടി എത്തുന്നു ! തനിക്ക് ‘വിശേഷമുണ്ടെന്ന്’ ഫോട്ടോ സഹിതം വെളിപ്പെടുത്തി അനുഷ്‌ക ശര്‍മ…

അങ്ങനെ ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലി അച്ഛനാകുന്നു.

ഭര്‍ത്താവ് കോഹ് ലിയ്‌ക്കൊപ്പം നിറവയറിന്റെ ചിത്രം അനുഷ്‌ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആരാധകര്‍ അനുഷ്‌കയുടെ വിശേഷം അറിഞ്ഞത്. 2021 ജനുവരിയില്‍ പുതിയ അതിഥി എത്തുമെന്നാണ് അനുഷ്‌ക അറിയിച്ചിരിക്കുന്നത്.

വിശേഷമൊന്നുമില്ലേയെന്നുള്ള ആരാധകരുടെ ചോദ്യം തന്നെ പലപ്പോഴും അലോസരപ്പെടുത്തിയിരുന്നതായി പല അഭിമുഖത്തിലും അനുഷ്‌ക പറഞ്ഞിട്ടുണ്ട്. താരത്തിന് വിശേഷമുണ്ടാകാന്‍ കാത്തിരുന്നവരുടെ കാത്തിരിപ്പിനു കൂടിയാണ് ഇതോടെ വിരാമമാകുന്നത്.

Related posts

Leave a Comment