അന്ന് രാജുവിന് പ്രായം വെറും 17 ! കല്യാണം കഴിഞ്ഞ് ഞങ്ങള്‍ രണ്ടാളും ഡൈനിംഗ് ടേബിളിനു ചുറ്റും ഓടിക്കളിച്ചു നടന്നു; പൃഥിരാജിനെപ്പറ്റി പൂര്‍ണിമ പറയുന്നതിങ്ങനെ…

മലയാളത്തിലെ ഏറ്റവും തിളക്കമാര്‍ന്ന താരകുടുംബങ്ങൡലൊന്നാണ് നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാവരും ഇന്ന് സിനിമയിലും അനുബന്ധ മേഖലകളിലും നിറഞ്ഞു നില്‍ക്കുകയാണ്.

സുകുമാരന്റെ മുത്തമകനും നടനുമായ ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ. ഇടയ്ക്ക് സിനിമയില്‍ നിന്നു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്.

ഇപ്പോള്‍ ഇതാ പൂര്‍ണിമ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

അമ്മ മല്ലിക സുകുമാരന്‍ എന്നെ വളരെയേറെ സ്വാധീനിച്ച ഒരു വ്യക്തി ആണെന്നാണ് പൂര്‍ണിമ പറയുന്നത്.

സുകുമാരന്റെ ഭാര്യ അല്ലെങ്കില്‍ ഇന്ദ്രന്റെയും പൃഥ്വിയുടേയും അമ്മ എന്നതിനുമപ്പുറം സ്വന്തമായിരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞ ആളാണ് അമ്മ.

അത് ഉണ്ടാക്കി എടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ട ആളാണ്. പൊരുതി നിന്നിട്ടുണ്ട്. എത്രപേര്‍ക്ക് അങ്ങനെ പറ്റും. ആ ഊര്‍ജം, ആത്മവിശ്വാസം, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനസാണ് അമ്മയുടേത്.

അമ്മക്ക് ഏറ്റവും ഇഷ്ടം തന്റൈ രണ്ടുമക്കളുടെയും ഇടയില്‍ ഒതുങ്ങി കൂടാനാണ്. പക്ഷെ എന്നിട്ടും അമ്മ ഒറ്റക്ക് ജീവിക്കാനാണ് താല്‍പര്യപ്പെടുന്നത്.

മക്കള്‍ പറയുന്നത് പോലെയല്ല എന്റെ ഇഷ്ടത്തിനാണ് ഞാന്‍ ജീവിക്കുന്നത് എന്ന് പറയാനാണ് അമ്മ ഇഷ്ടപ്പെടുന്നത്. ഞങ്ങളൊക്ക ബഹുമാനത്തോടെ ഉറ്റുനോക്കുന്നത് അമ്മയുടെ ആ ശക്തിയെയാണ്.

ആളുകളുടെ വിചാരണയോ വിധി നിര്‍ണയമോ അമ്മയെ അലട്ടാറില്ല. അമ്മയുടെ പ്രായമെത്തുമ്പോള്‍ എനിക്കും ഇതുപോലെ ആകണം എന്നാണ് ആഗ്രഹം.

അതുപോലെ ഞാന്‍ രാജുവിനെ ആദ്യമായി പരിചയപ്പെടുമ്പോള്‍ അവനു ഒരു 17 വയസ്സേ ഉണ്ടായിരുന്നുള്ളു.

കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം ഞങ്ങള്‍ രണ്ടാളും കൂടി ഡൈനിംഗ് ടേബിളിന് ചുറ്റും ഓടിക്കളിച്ചു നടന്നിട്ടുണ്ട്.

അങ്ങനെ വളര്‍ന്ന ഞങ്ങളുടെ കുട്ടി, അവന്‍ ഇത്രയും ഉയര്‍ന്ന സ്ഥാനത്ത് എത്തുമ്പോള്‍ അവന്റെ വിജയങ്ങളും പരാജയങ്ങളും നമ്മുടേതുകൂടിയായി മാറും.

അപ്പോള്‍ അവരെ കുറിച്ച് എന്തെങ്കിലും പറയാന്‍ നമുക്ക് വാക്കുകള്‍ കിട്ടില്ല. അവന്‍ എല്ലാം അര്‍ഹിക്കുന്നുണ്ട്. കാരണം അത്രയധികം അധ്വാനവും കഴിവും ഉണ്ട്.

വ്യക്തി ജീവിതത്തിലും കരിയറിലും രാജു വളരെ അനുഗ്രഹീതനാണ്. അങ്ങനെ പറയാന്‍ കാരണം, സുപ്രിയ. സുപ്രിയയെ കുറിച്ച് ചോദിച്ചാല്‍ അഭിമാനമേ തോന്നിയിട്ടുള്ളൂ എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം അവള്‍ക്ക് എപ്പോഴും അവളുടേതായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട്.

ഒരു സിനിമ കുടുംബമാകുമ്പോള്‍ അതിന്റെ എല്ലാ വിജയ പരാജയങ്ങളും നമ്മളെ തേടിയെത്തും. അതു പോലെ ഇന്ദ്രജിത്ത് എന്ന നടന്റെ വലിയൊരു ആരാധികയാണ് ഞാന്‍.

അതുപോലെ ഒരു നടന്റെ ഗ്രാഫ് കൂടുതല്‍ പേരും കണക്കാണുന്നത് അയാളുടെ വിജയ പരാജയങ്ങള്‍ കണക്കിലെടുത്താണ്.

എന്നാല്‍ സംബന്ധിച്ചിടത്തോളം അയാളുടെ ബോഡി ഓഫ് വര്‍ക്ക് എന്ന സംഭവമുണ്ട്. അത് താര പദവിയെ കളും വലുതും ദീര്‍ഘായുസ്സും ഉള്ളതാണ്.

എല്ലാ നടന്മാര്‍ക്കും ആ ഭാഗ്യം ലഭിക്കില്ല. ഇന്ദ്രജിത്ത് ആ കാര്യത്തില്‍ അനുഗൃഹീതന്‍ ആണെന്നും പൂര്‍ണിമ പറയുന്നു.

Related posts

Leave a Comment