ഉപദേശം ഞങ്ങളോട് വേണ്ട..! പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്ത​ത് താ​ക്കീ​തു ചെ​യ്തതിന് പി​താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ അ​ഞ്ചോ​ളം പേ​ർ​ക്ക് യുവാവിന്‍റെ വകക്രൂര​മർ​ദനം

poovalan-lവെ​ള്ള​റ​ട: പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്ത യു​വാ​വി​നെ താ​ക്കീ​തു ചെ​യ്ത​തി​ന് ക്രൂ​ര​മ​ർ​ദ​നം. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് അ​ട​ക്കം പ​രി​ക്കേ​റ്റ അ​ഞ്ചു​പേ​ർ വെ​ള്ള​റ​ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​യി​ലാ​ണ്.

പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നും ബ​ന്ധു​ക്ക​ൾ​ക്കു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ന്ന​ത് നി​ര​വ​ധി ത​വ​ണ ത​ട​ഞ്ഞി​ട്ടും യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു.ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നു ​യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പ​ത്ത് എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് യു​വാ​വി​നെ താ​ക്കീ​ത് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തി​ൽ രോ​ഷാ​കു​ല​നാ​യ യു​വാ​വ് റോ​ഡി​ൽ എ​ത്തി ക​ണ്ണി​ൽ ക​ണ്ട​വ​രെ​യെ​ല്ലാം മ​ർ​ദി​ച്ചു. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​നും സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ൾ​പ്പെ​ട​യു​ള്ള​വ​ർ​ക്കും പ​രി​ക്കേ​റ്റു.ഇ​വ​രെ വെ​ള്ള​റ​ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts