കോഴ വാങ്ങി പാർട്ടിയെ ഒറ്റുകൊടുത്തവൻ… കെസി വേണുഗോപാലിന്‍റെ അളിയൻ എം.​പി ഉ​ണ്ണി​കൃ​ഷ്ണ​നെതിരേ  പ​ഴ​യ​ങ്ങാ​ടി​യി​ൽ വ്യാ​പ​ക പോ​സ്റ്റ​ർ

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ ബാ​ങ്കി​ൽ 30 ല​ക്ഷം കോ​ഴ വാ​ങ്ങി സി​പി​എം പ്ര​വ​ർ​ത്ത​ക​ന് നി​യ​മ​നം ന​ൽ​കി​യ എം​പി ഉ​ണ്ണി​കൃ​ഷ്ണ​നെ വീ​ണ്ടും കെ​പി​സി​സി മെ​മ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് പ​ഴ​യ​ങ്ങാ​ടി​യി​ൽ വ്യ​പ​ക​മാ​യി പോ​സ്റ്റ​ർ. പി​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സെ​ന്ന് സൂ​ച​ന.

കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ ക​ല്യാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ഏ​ക അം​ഗ​മാ​യ എം.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന് എ​തി​രെ വെ​ങ്ങ​ര, പ​ഴ​യ​ങ്ങാ​ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

മാ​ടാ​യി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി എം.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് കൊ​ണ്ട് സ്ഥാ​പി​ച്ച ഫ്ലെ​ക്സ് ബോ​ർ​ഡി​ന് താ​ഴെ​യാ​ണ് പ്ര​തി​ഷേ​ധ പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഫ്ല​ക്സും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ല​ക്ഷ​ങ്ങ​ൾ കോ​ഴ വാ​ങ്ങി പാ​ർ​ട്ടി​യെ ന​ശി​പ്പി​ച്ച​വ​ൻ കെ​പി​സി​സി ലി​സ്റ്റി​ൽ ല​ക്ഷ​ങ്ങ​ൾ കോ​ഴ വാ​ങ്ങി പാ​ർ​ട്ടി​യെ ഒ​റ്റി​കൊ​ടു​ത്ത​വ​ൻ കെ​പി​സി​സി ലി​സ്റ്റി​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് പോ​സ്റ്റ​റു​ക​ൾ.

പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ ബാ​ങ്കി​ൽ 30 ല​ക്ഷം കോ​ഴ വാ​ങ്ങി സി​പി​എം പ്ര​വ​ർ​ത്ത​ക​ന് നി​യ​മ​നം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ബാ​ങ്കി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു.

ഇ​ത് ഏ​റെ വി​വാ​ദ​വു​മാ​യി​രു​ന്നു. പ​ഴ​യ​ങ്ങാ​ടി അ​ർ​ബ​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ. ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ യോ​ഗ്യ​രാ​യ നി​ര​വ​ധി പേ​ർ ഉ​ള്ള​പ്പോ​ൾ എ​ഴു​പ​ത്തി ഏ​ഴ് വ​യ​സ് ക​ഴി​ഞ്ഞ ഇ​ദ്ദേ​ഹ​ത്തെ വീ​ണ്ടും കെ​പി​സി​സി​യി​ലേ​ക്ക് എ​ടു​ത്ത​ത് കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു. വേ​ണു​ഗോ​പാ​ലി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ് എം.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ.

Related posts

Leave a Comment