പ​ര​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ളും ചു​വ​രെ​ഴു​ത്തും ന​ശി​പ്പി​ച്ച നാ​ലു​പേ​ർ പി​ടി​യി​ൽ

പ​ര​വൂ​ർ : മ​ദ്യ​ല​ഹ​രി​യി​ൽ സ്ഥാ​നാ​ർ​ഥി ക​ളു​ടെ ചു​വ​രെ​ഴു​ത്തു​ക​ളും പോ​സ്റ്റ​റു​ക​ളും ന​ശി​പ്പി​ച്ച നാ​ലു​പേ​ർ പി​ടി​യി​ൽ. പരവൂർ പൊ​ഴി​ക്ക​ര സ്വ​ദേ​ശി സ്വ​ദേ​ശി​ക​ളാ​യ വി​മ​ൽ, പ്ര​സാ​ദ്, അ​ജി​ത്ത് കു​റു​മ​ണ്ട​ൽ സ്വ​ദേ​ശി സ​ജി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ പൊ​ഴി​ക്ക​ര ഭാ​ഗ​ത്തെ എ​ൽ​ഡി​എ​ഫ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചു​വ​ര​ഴെ​ഴു​ത്തു​ക​ളും പോ​സ്റ്റ​റു​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്.

പ​രാ​തി​യെ​തു​ട​ർ​ന്ന് പോ​ലീ​സ് രാ​ത്രി​യി​ൽ​ത​ന്നെ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ൽ​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രുന്നുവെന്ന് പരവൂർ പോ​ലീ​സ് പ​റ​ഞ്ഞു.

Related posts