അത്താഴ പട്ടിണിക്കാരുണ്ടോ… കോട്ടയം മെഡിക്കൽ കോളജിൽ പൊതിച്ചോറുമായി ഡിവൈഎഫ്ഐയും; എല്ലാ ദിവസവും 1500പേർക്ക് ഉച്ചഭക്ഷണവും, രക്‌‌തബാങ്കിലേക്ക്  രക്‌‌തവും നൽകും

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ദി​വ​സം 1500 പൊ​തി​ച്ചോ​ർ ന​ല്കു​ന്ന ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ഡി​വൈ​ എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി തു​ട​ക്ക​മി​ടും.മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും എ​ല്ലാ ദി​വ​സ​വു ഉ​ച്ച​യ്ക്ക് ആ​ഹാ​രം ന​ൽ​കു​ന്ന​താ​ണ് ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി.

ഇ​തോ​ടൊ​പ്പം ത​ന്നെ ജീ​വാ​ർ​പ്പ​ണം എ​ന്ന പേ​രി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ക്ത​ബാ​ങ്കി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ ദി​വ​സ​വും ര​ക്തം ന​ൽ​കു​ന്ന പ​ദ്ധ​തി​യും ആ​രം​ഭി​ക്കു​ന്നു​ണ്ട്. ഡി​വൈ​എ​ഫ്ഐ​യു​ടെ ജി​ല്ല​യി​ലെ 117 പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളി​ൽ നി​ന്നു​മാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. ഒ​രു പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഒ​രു ദി​വ​സം 1500 പൊ​തി​ച്ചോ​റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കും. ​ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം വീ​ട്ടു​കാ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

പ്ലാ​സ്റ്റി​ക് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി വാ​ഴ​യി​ല​യി​ലാ​യി​രി​ക്കും പൊ​തി​ച്ചോ​ർ എ​ത്തി​ക്കു​ക. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് 12ന് ​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ.​വാ​സ​വ​ൻ ഹൃ​ദ​യ​പൂ​ർ​വം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജീ​വാ​ർ​പ്പ​ണം പ​ദ്ധ​തി കെ. ​സുരേ​ഷ്കു​റു​പ്പ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​റ്റു ജി​ല്ല​ക​ളി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ൽ ആ​ഹാ​രം ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​ന്നു​വ​രു​ന്നു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന പാ​വ​പ്പെട്ടവരായ രോ​ഗി​യും കൂ​ട്ടി​രി​പ്പു​കാ​രും ഭ​ക്ഷ​ണം കി​ട്ടാ​തെ വ​ല​യ​രു​തെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. അ​ജ​യ്, സെ​ക്ര​ട്ട​റി സ​ജേ​ഷ് ശ​ശി എ​ന്നി​വ​ർ പ​റ​ഞ്ഞു.

Related posts