ക​രി​മ​ണ​ൽ ഖ​ന​ന​വി​രു​ദ്ധ സ​മ​രം 151-ാം ദി​വ​സ​ത്തി​ലേ​ക്ക്; സ​ത്യ​ഗ്ര​ഹി​ സം​ഗ​മ​വും പൊ​തു​സ​മ്മേ​ള​ന​വും നാളെ

ക​രു​നാ​ഗ​പ്പ​ള്ളി: സേ​വ് ആ​ല​പ്പാ​ട് സ്റ്റോ​പ്പ് മൈ​നിം​ഗ് എ​ന്ന മു​ദ്രാ​വ​ക്യം ഉ​യ​ർ​ത്തി ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ 151-ാം ദി​വ​സ​മാ​യ നാളെ സ​ത്യ​ഗ്ര​ഹി​ക​ളു​ടെ സം​ഗ​മ​വും പൊ​തു​സ​മ്മേ​ള​ന​വും ചെ​റി​യ​ഴീ​ക്ക​ൽ ശ്രീ ​ശ​ങ്ക​ര​നാ​രാ​യ​ണ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വ​ഹി​ക​ൾ അ​റി​യി​ച്ചു.​

സം​ഗ​മം ഇ​ൻ​ഡ്യ​ൻ വാ​ട്ട​ർ​മാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ.​രാ​ജേ​ന്ദ്ര​സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ചെ​റി​യ​ഴീ​ക്ക​ൽ അ​ര​യ​വം​ശ​പ​രി​പാ​ല​ന യോ​ഗം പ്ര​സി​ഡ​ന്റ് പി.​സ​തീ​ന്ദ്ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും.​ദേ​ശീ​യ ക​ർ​ഷ​ക നേ​താ​വ് അ​യ്യ​ക്ക​ണ്ണ് , ന​ദി പു​ന​രു​ദ്ധ ജീ​വ​ന പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ: ഗു​രു​സ്വാ​മി ,വൈ. ​ജോ​ൺ നി​ക്കോ​ളാ​സ് ,സ​മി​തി ചെ​യ​ർ​മാ​ൻ​വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ ,സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ആ​ർ.​നീ​ല​ക​ണ്ഠ​ൻഎ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

കൂടാ​തെ കേ​ര​ള​ത്തി​ലെ വി​വി​ധ ജ​ന​കീ​യ സ​മ​ര നേ​താ​ക്ക​ളും, ജി​ല്ലാ സം​സ്ഥാ​ന ത​ല ഐ​ക്യ​ദാ​ർ​ഢ്യ പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.സ​മ​രം 150 ദി​വ​സം പി​ന്നി​ടു​മ്പോ​ഴും അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളും ആ​ല​പ്പാ​ട് സ​മ​ര​ത്തോ​ട് നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണ് ഖ​ന​ന വി​ഷ​യം​നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച​യ്ക്ക് വ​ന്ന​പ്പോ​ൾ ഖ​ന​ന​ത്തി​ന് പ​രി​സ്ഥി​തി അ​നു​മ​തി ഉ​ണ്ടെ​ന്നാ​ണ് വ്യവസായവകുപ്പ് മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ച​ത്.​’

എ​ന്നാ​ൽ വി​വ​രാ​വ​കാ​ശ രേ​ഖ പ്ര​കാ​രം ഖ​ന​ന​ത്തി​ന് പ​രി​സ്ഥി​തി അ​നു​മ​തി ഇ​ല്ലാ​യെ​ന്നാ​ണ് സം​സ്ഥാ​ന പ​രി​സ്ഥി​തി ആ​ഘാ​ത നി​ർ​ണ്ണ​യ അ​തോ​റി​റ്റിയെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ നി​യ​മ​ങ്ങ​ളേ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും ലം​ഘി​ച്ചും തീ​ര​പ​രി​സ്ഥി​തി​യെ ത​ക​ർ​ത്തും ഖ​ന​നം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ് .ഇ​നി​യും ഖ​ന​നം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ആ​ല​പ്പാ​ട് ഭൂ​പ​ട​ത്തി​ൽ നി​ന്നും ഇ​ല്ലാ​താ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​കി​ച്ച് നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് മ​നഃ​സ​ക്ഷി​ക്ക​നു​സ​രി​ച്ച് വോ​ട്ടു ചെ​യ്യാ​നു​മാ​ണ് സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ച​ന്ദ്ര​ദാ​സ്, ക​ൺ​വീ​ന​ർ ആ​ർ.​ഗി​രീ​ഷ്, സ​മ​ര​സ​മി​തി അം​ഗം സ​തീ​ഷ്കു​മാ​ർ, കെ.​സി.​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

Related posts