കണ്ണൂർ: സംസ്ഥാനത്ത് പവർകട്ടില്ല പകരം പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ്ട് പവർ ഫെയിലിയർ ഉണ്ടാകുന്നത്. ജനങ്ങൾ ഇതിനോട് സഹകരിക്കണം. കുറച്ചുദിവസം കൂടി പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷന്റെ കാര്യം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. കെപിസിസി അധ്യക്ഷൻ മാറുമോ എന്നതിൽ ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത്. തൽക്കാലം രണ്ടുംകൂടി കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ചുമതലകളും ഒരാൾ കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് വേറൊരാൾ വരുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. രത്തൻ ഖേൽക്കറുടെ നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
