റീ​ചാ​ർ​ജ് ചെ​യ്യാ​ൻ ഇ​നി ആ​പ്പു​ക​ൾ മാ​റേ​ണ്ട; ബി​എ​സ്എ​ൻ​എ​ൽ പേ ​ആ​പ്പ് പു​റ​ത്തി​റ​ക്കി

പ​ര​വൂ​ർ: ബി​എ​സ്എ​ൻ​എ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​നി മു​ത​ൽ മ​റ്റ് മൂ​ന്നാം ക​ക്ഷി പേ​യ്‌​മെ​ന്‍റ് ആ​പ്പു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ മൊ​ബൈ​ൽ റീ​ചാ​ർ​ജു​ക​ളും ബി​ൽ പേ​യ്‌​മെ​ന്‍റുക​ളും നേ​രി​ട്ട് ന​ട​ത്താം.ഇ​തി​നാ​യി ഭീം ​യു​പി​ഐ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​മാ​യ ബി​എ​സ്എ​ൻ​എ​ൽ പേ ​ക​മ്പ​നി ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സെ​ൽ​ഫ് കെ​യ​ർ ആ​പ്പി​ൽ ലൈ​വാ​ക്കി. ബി​എ​സ്എ​ൻ​എ​ൽ ഇ​ന്ത്യ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് (ട്വി​റ്റ​ർ) ഹാ​ൻ​ഡി​ൽ വ​ഴി​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

മൊ​ബൈ​ൽ റീ​ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ വി​വി​ധ ആ​പ്പു​ക​ൾ​ക്കി​ട​യി​ൽ മാ​റി​മാ​റി ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന പൊ​തു​പ്ര​ശ്ന​ത്തി​നാ​ണ് ഇ​തി​ലൂ​ടെ പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വേ​ഗ​ത​യേ​റി​യ​തും ത​ട​സ​മി​ല്ലാ​ത്ത​തു​മാ​യ പേ​യ്‌​മെ​ന്‍റ് അ​നു​ഭ​വ​മാ​ണ് ബി​എ​സ്എ​ൻ​എ​ൽ പേ ​ഉ​റ​പ്പു​ന​ൽ​കു​ന്ന​ത്.

റീ​ചാ​ർ​ജ് ചെ​യ്യു​മ്പോ​ൾ പേ​യ്‌​മെ​ന്‍റുക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ മ​റ്റ് ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലേ​ക്ക് റീ​ഡ​യ​റ​ക്ട് ചെ​യ്യ​പ്പെ​ടാ​തെ സെ​ൽ​ഫ് കെ​യ​ർ ആ​പ്പി​നു​ള്ളി​ൽ ത​ന്നെ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാം.പ്ലാ​റ്റ്‌​ഫോ​മി​ൽ ഓ​ട്ടോ​പേ, യു​പി​ഐ ലൈ​റ്റ്, ആ​വ​ർ​ത്തി​ച്ചു​ള്ള റീ​ചാ​ർ​ജു​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൊ​ബൈ​ൽ റീ​ചാ​ർ​ജു​ക​ൾ​ക്കും ബി​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ​ക്കു​മു​ള്ള ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം, പേ​യ്‌​മെ​ന്‍റ് ് പ്ര​ക്രി​യ പൂ​ർ​ണ​മാ​യും ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ സ്വ​ന്തം ആ​പ്പ് ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ നി​ല​നി​ർ​ത്താ​ൻ ഈ ​നീ​ക്കം സ​ഹാ​യി​ക്കും.

ല​ളി​ത​വും സു​ര​ക്ഷി​ത​വു​മാ​യ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ സാ​ധ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്രാ​പ​ഥ​മൊ​രു​ക്കു​ക​യാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്.നി​ല​വി​ൽ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലും ആ​പ്പ് സ്റ്റോ​റി​ലും ല​ഭ്യ​മാ​യ ബി​എ​സ്എ​ൻ​എ​ൽ സെ​ൽ​ഫ് കെ​യ​ർ ആ​പ്പ് വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​പു​തി​യ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

  • എ​സ്. ആ​ർ സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment