പ്ര​ഭാ​സും അ​നു​ഷ്ക​യും ജ​പ്പാ​നി​ലേ​ക്ക്

പ്ര​ഭാ​സും അ​നു​ഷ്ക​യും ജ​പ്പാ​നി​ലേ​ക്ക് പോ​കുന്നു. 2013ൽ പുറത്തിറങ്ങിയ “മിർച്ചി’ ജപ്പാനിലും റിലീസ് ചെയ്യുന്നതിന്‍റെ ഭാഗമായുള്ള പ്രമോഷനു വേണ്ടിയാണ് ഇരുവരും ജപ്പാനിലേക്കു പോകുന്നത്.

മാ​ർ​ച്ച് ര​ണ്ടി​നാ​ണ് ചിത്രം ജപ്പാനിൽ റിലീസ് ചെയ്യുന്നത്. 2013 ൽ ​റി​ലീ​സ് ചെ​യ്ത സി​നി​മ​യ്ക്ക് ഇ​ന്ത്യ​യി​ൽ നി​ന്നും ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. കൊ​ര​ട്ടാ​ല ശി​വ​യു​ടെ ആ​ദ്യ സി​നി​മ​യാ​യി​രു​ന്നു ഇ​ത്. പ്ര​ഭാ​സും അ​നു​ഷ്ക​യും ഒ​രു​മി​ച്ച സി​നി​മ​ക​ളി​ൽ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച​തെ​ന്ന് വി​ല​യി​രു​ത്തി​യ സി​നി​മ കൂ​ടി​യാ​യി​രു​ന്നു ഇ​ത്.

ബാ​ഹു​ബ​ലി​യി​ലൂ​ടെ പ്ര​ഭാ​സി​ന്‍റെ ക​രി​യ​റും ജീ​വി​ത​വും മാ​റി മ​റി​ഞ്ഞി​രു​ന്നു. ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും സി​നി​മ​യ്ക്ക് ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. ബോ​ക്സോ​ഫീ​സി​ലെ പ​ല റിക്കാർ​ഡു​ക​ളേ​യും ത​ക​ർ​ത്താ​ണ് ചി​ത്രം കു​തി​ച്ച​ത്.

പ്രഭാസിനും അനുഷ്ക്കയ്ക്കും ജ​പ്പാ​നിലുള്ള സ്വീ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് മി​ർ​ച്ചി​യും എ​ത്തു​ന്ന​ത്. അ​നു​ഷ്ക​യു​ടെ​യും പ്ര​ഭാ​സി​ന്‍റെയും കെ​മി​സ്ട്രി​യെ ഇ​രു​കൈ​യും നീ​ട്ടി ജ​പ്പാ​ൻ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

Related posts