ആ രണ്ടു കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുതെന്ന് മാത്രമേ അമ്മയും എന്നോട് പറഞ്ഞിരുന്നുള്ളു, അതു ഞാനിന്നും പാലിക്കുന്നു, പുതിയ സൂപ്പര്‍ സ്റ്റാര്‍ പ്രണവ് മോഹന്‍ലാല്‍ ആ സത്യം വെളിപ്പെടുത്തുന്നു

pranavആരാധകര്‍ക്ക് എന്നും വിസ്മയമാണ് മോഹന്‍ലാലിന്റെ പുത്രന്‍ പ്രണവിന്റെ ജീവിതം. പതിവു താരപുത്രന്മാരുടെ രീതികളോട് സലാംപറഞ്ഞ് പച്ചയായ മനുഷ്യനായി ജീവിക്കുന്ന പ്രണവ് സിനിമയിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. ജീത്തു ജോസഫ് ഒരുക്കുന്ന ആദി എന്ന ചിത്രത്തിലൂടെ. സിനിമ റിലീസാകുംമുമ്പ് ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് പ്രണവ്.

മാതാപിതാക്കള്‍ തനിക്കു നല്കിയ സ്വാതന്ത്രത്തെക്കുറിച്ചാണ് പ്രണവ് മനസുതുറന്നത്. എല്ലാ കാര്യങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കിയാണ് മോഹന്‍ലാലും സുചിത്രയും മക്കളെ വളര്‍ത്തിയത്. ജീവിതത്തില്‍ എന്തു ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള നിബന്ധനയൊന്നും മക്കള്‍ക്ക് മുന്നില്‍ വെച്ചിരുന്നില്ല. പരമാവധി സ്വാതന്ത്ര്യം നല്‍കിയപ്പോഴും തെറ്റായ വഴിയിലൂടെ അപ്പു സഞ്ചരിച്ചില്ലെന്നുള്ളത് സന്തോഷമുള്ള കാര്യമാണെന്ന് മോഹന്‍ലാല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. സിഗരറ്റ് വലിക്കരുത്, ബൈക്ക് ഓടിക്കരുത് ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്നാണ് അമ്മ ആവശ്യപ്പെട്ടതെന്ന് പ്രണവ് പറയുന്നു.

ദുല്‍ഖര്‍ സല്‍മാനോട് മമ്മൂട്ടിയും ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങളിലൊന്ന് ബൈക്ക് വാങ്ങിക്കുന്നതിനെക്കുറിച്ചായിരുന്നു. ബൈക്ക് ഒഴികെ മറ്റെന്തും തനിക്ക് വാങ്ങിച്ചു തരുമെന്ന് വാപ്പച്ചി പറഞ്ഞിരുന്നുവെന്ന് മുന്‍പ് ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞു നില്‍ക്കുന്നതിനിടയില്‍ ഇനി എന്ത് എന്ന ആലോചന വന്നപ്പോള്‍ പോലും അച്ഛനും അമ്മയും തന്നെ ഒരു കാര്യത്തിനും നിര്‍ബന്ധിച്ചിട്ടില്ലെന്ന് പ്രണവ് പറയുന്നു. അച്ഛനെന്നതിനും അപ്പുറത്ത് സുഹൃത്തായും കൂടെ നിന്നു.

തന്റെ ഇഷ്ടങ്ങള്‍ എപ്പോഴും അമ്മയുടേത് കൂടെയായിരുന്നുവെന്നും പ്രണവ് പറയുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. താരപുത്രനെന്ന നിലയില്‍ ലോകത്ത് ലഭിക്കുന്ന മികച്ച സൗകര്യങ്ങളെല്ലാം അവന് നല്‍കാന്‍ തനിക്ക് കഴിയുമെങ്കിലും അതിലൊന്നുമായിരുന്നില്ല അവന് താല്‍പര്യമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. പ്ലസ് ടു കഴിഞ്ഞതിന് ശേഷം യാത്ര പോവാനായിരുന്നു പ്രണവ് തീരുമാനിച്ചത്. മികച്ച സൗകര്യങ്ങളെല്ലാം ലഭിക്കാന്‍ അവസരമുണ്ടായിട്ടും അതൊന്നും ഉപയോഗിക്കാതെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ജീവിതരീതിയാണ് പ്രണവ് പിന്തുടരുന്നത്. യാത്ര പോവാനും മറ്റുമുള്ള പണം സ്വന്തമായി സമ്പാദിക്കുകയായിരുന്നു. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മറ്റ് താരപുത്രന്‍മാരെപ്പോലെയല്ല പ്രണവ് അത്രയ്ക്കധികം പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിങ്ങിനു മുന്‍പ് തന്നെ ആദിയെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

Related posts