നാട്ടിലെ ചേച്ചിയോട് ഇരുപത്തിനാലുകാരന് പ്രണയം; ആഗ്രഹം നിരസിച്ച യുവതിയെ കൊല്ലാൻ ശ്രമം; തത്തമുന്നക്കാരൻ അനന്ദുവിനെ കുടുക്കി പോലീസ്

ചാ​രും​മൂ​ട്: പ്രേ​മനൈ​രാ​ശ്യം​മൂ​ലം പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. നൂ​റ​നാ​ട് ത​ത്ത​മു​ന്ന മു​റി​യി​ൽ വ​ട​ക്കേ​കാ​ലാ​യി​ൽ അ​ന​ന്ദു (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​ത്രി 9.30ന് നൂ​റ​നാ​ട് ത​ത്ത​മു​ന്ന​യു​ള്ള വീ​ടി​നു സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

നൂ​റ​നാ​ട് താ​മ​സി​ക്കു​ന്ന 28 വ​യ​സു​ള്ള യുവതിയെ​യാ​ണ് യു​വാ​വ് കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി പ്ര​തി പെ​ൺ​കു​ട്ടി​യെ പു​റ​കെ ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​ന്നെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ കൊ​ന്നുക​ള​യു​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​യു​ടെ ഭീ​ഷ​ണി.

ശ​ല്യം സ​ഹി​ക്ക വ​യ്യാ​തെ യുവതി ഒ​ഴി​ഞ്ഞുമാ​റി ന​ട​ക്കു​കയാ​യി​രു​ന്നു. ഏ​ഴാം തീ​യ​തി യുവതിയെ യു​വാ​വ് കാ​ണു​ക​യും അ​പ്പോ​ൾ പ്ര​തി​യു​ടെ വീ​ട്ടി​ലേ​ക്ക് വ​ര​ണ​മെ​ന്നു നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.

അ​തി​നു വ​ഴ​ങ്ങാ​തി​രു​ന്ന പെ​ൺ​കു​ട്ടി​യെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ഹെ​ൽ​മെ​റ്റുകൊ​ണ്ട് മാ​ര​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഹെ​ൽ​മെ​റ്റ് കൊ​ണ്ടു​ള്ള അ​ടി​യി​ൽ യുവതിയു​ടെ മൂ​ക്ക് പൊ​ട്ടു​ക​യും ത​ല​യി​ലും ക​യ്യി​ലും പ​രി​ക്കു പ​റ്റു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് യുവതി സ്ഥ‌​ല​ത്തുനി​ന്നു ഓ​ടി മാ​റു​ക​യും നൂ​റ​നാ​ട് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.പോ​ലീ​സ് യുവതിയു​ടെ പ​രാ​തി​യി​ൽ കൊ​ല​പാ​ത​കശ്ര​മ​ത്തി​നു കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്തു.

ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ചാ​രും​മു​ട് നി​ന്നു പോ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​യാ​ണെന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​യെ മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment