പ്ര​ണാ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യു​ടെ വീ​ടിന് നേരെ യുവാവിന്‍റെ ആക്രമണം; ജനൽ ചില്ലുകൾ തല്ലിയുടച്ചു; വാഴകൃഷികൾ വെട്ടി നശിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു

പു​ന്ന​യൂ​ർ​ക്കു​ളം: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ട​ക്കേ​ക്കാ​ട് വൈ​ലേ​രി​പീ​ടി​ക കു​ന്ന​ന​യി​ൽ​വീ​ട്ടി​ൽ ഷ​ക്കീ​റി(28)​നെ​യാ​ണ് ചാ​വ​ക്കാ​ട് സി​ഐ കെ.​ജി.​സു​രേ​ഷും വ​ട​ക്കേ​ക്കാ​ട് എ​സ്ഐ എ.​അ​ന​ന്ത​കൃ​ഷ്ണ​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്.

ക​ഴിഞ്ഞ​ദി​വ​സം യു​വാ​വ് പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ട​യ്ക്കു​ക​യും ടാ​പ്പു​ക​ൾ ന​ശി​പ്പി​ക്കു​ക​യും വീ​ട്ടു​വ​ള​പ്പി​ലെ വാ​ഴ​ക​ൾ വെ​ട്ടി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ടു​മാ​സം മു​ന്പാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യു​മാ​യി സ​മീ​പി​ച്ച​ത്. പെ​ണ്‍​കു​ട്ടി വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

വീ​ണ്ടും ര​ണ്ടു​ത​വ​ണ പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ഷ​ക്കീ​റി​ന്‍റെ വീ​ട്ടു​കാ​രെ വി​ളി​ച്ചു​വ​രു​ത്തി താ​ക്കീ​ത് ചെ​യ്ത് വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് വീ​ടി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts