സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും ഭ​യ​പ്പെ​ടു​ത്തി ‘പ്രാ​ങ്ക്’; ഒ​ടു​വി​ൽ പ​ണി​കി​ട്ടിയ​ത് ഇ​ങ്ങ​നെ…

ആ​ളു​ക​ളെ പ​റ്റി​ച്ചും ഭ​യ​പ്പെ​ടു​ത്തി​യും വീ​ഡി​യോ എ​ടു​ത്ത് അ​വ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച് ലൈ​ക്കു​ക​ൾ വാ​രി​ക്കൂ​ട്ടു​ന്ന കാ​ല​മാ​ണി​ത്. തി​ര​ക്കി​ട്ട് റോ​ഡി​ലൂ​ടെ പോ​കു​ന്ന സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ്രാ​ങ്കു​മാ​യ് എ​ത്തു​ന്ന​വ​രു​ടെ സ്ഥിരം ഇ​ര​യാ​ണ്. എ​ന്നാ​ൽ ഇ​ങ്ങ​നെ പ​റ്റി​ക്കു​ന്ന​വ​ർ ഒ​ന്ന് സൂ​ക്ഷി​ച്ചോ​ളൂ.

സ്ഥി​ര​മാ​യ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടിൽ പ്രാ​ങ്ക് വീ​ഡി​യോ​ക​ൾ പ​ങ്ക് വ​യ്ക്കു​ന്ന പ്രാ​ങ്ക് പ്ര​ജു എ​ന്ന പ്ര​ജ്വ​ലി​ന് മു​ട്ട​ൻ പ​ണി ത​ന്നെ​യാ​ണ് കി​ട്ടി​യി​രി​ക്കു​ന്ന​ത്. റോ​ഡി​ലൂ​ടെ പോ​കു​ന്ന കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​ണ് ഇ​യാ​ളു​ടെ ല​ക്ഷ്യം. തി​ര​ക്കി​ട്ട വ​ഴി​യൂ​ടെ ന​ട​ന്ന് യാ​ത്ര​ക്കാ​രെ അ​ടി​യ്ക്കാ​ൻ​ ചെ​ല്ലു​ന്ന​താ​യ് ഭ​യ​പ്പെ​ടു​ത്തു​ക, ഛർ​ദി​ക്കു​ന്ന​ത് പോ​ലെ അ​ഭി​ന​യി​ക്കു​ക, പാ​മ്പ് എ​ന്ന് പ​റ​ഞ്ഞു ഭ​യ​പ്പെ​ടു​ത്തു​ക ഇ​തൊ​ക്കെ​യാ​ണ് ഇ​യാ​ളു​ടെ ന​മ്പ​റു​ക​ൾ.

എ​ന്നാ​ൽ ഇ​തൊ​രു പ​തി​വാ​യ​തോ​ടെ ക​ളി കാ​ര്യ​മാ​യി. പ്ര​ജ്വ​ലി​ന്‍റെ ഇ​ത്ത​ര​ത്തി​ലു​ള്ള പ്രാ​ങ്കു​ക​ൾ​കൊ​ണ്ട് പൊ​റു​തി​മു​ട്ടി ബം​ഗു​ളൂ​രു മൂ​ഡ​ല​പാ​ൾ​യ​യി​ലെ പ്രി​യ​ദ​ർ​ശി​നി ലേ​ഔ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളെ ഭ​യ​പ്പെ​ടു​ത്തി​യ​തി​ന് പോ​ലീ​സ് പ്ര​ജ്വ​ലി​നെ​തി​രെ കേ​സെ​ടു​ത്തു. ബാം​ഗ്ലൂ​ർ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. മെ​ട്രോ ട്ര​യി​നി​ൽ യാ​ത്ര ചെ​യ്ത വൃ​ദ്ധ​യാ​യ സ്ത്രീ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് യാ​ത്രാ​ക്കാ​ർ​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​ക്കി​യ​തി​ന് മെ​ട്രോ അ​തി​കൃ​ത​ർ പ്ര​ജ്വ​ലി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കു​ക​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​യാ​ൾ എ​ടു​ത്ത പ്രാ​ങ്ക് വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ന്നും നീ​ക്കം ചെയ്തു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment