ഞാ​ൻ ക​ണ്ട​തി​ൽ വ​ച്ചേ​റ്റ​വും വേ​ദ​ന നി​റ​ഞ്ഞ വീ​ഡി​യോ’… അ​ഞ്ചം​ഗ കു​ടും​ബ​ത്തോ​ട് ഹ​മാ​സി​ന്‍റെ ക്രൂ​ര​ത; ഒ​രു കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി

 

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ- ഹ​മാ​സ് പോ​രാ​ട്ടം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇ​സ്രേലി കു​ടും​ബ​ത്തെ ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ​തി​ന്‍റെ ദൃശ്യങ്ങൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു.

അ​ച്ഛ​നും അ​മ്മ​യും മൂ​ന്നു​മ​ക്ക​ളു​മ​ട​ങ്ങി​യ കു​ടും​ബ​ത്തി​ലെ മൂ​ത്ത​കു​ട്ടി കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വീ​ഡി​യോ​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന.

‘ഞാ​ൻ ക​ണ്ട​തി​ൽ വ​ച്ചേ​റ്റ​വും വേ​ദ​ന നി​റ​ഞ്ഞ വീ​ഡി​യോ’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഇ​സ്ര​യേ​ലി ഫെ​മി​നി​സ്റ്റ് എ​മി​ലി ഷ്രാ​ഡ​ർ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ദ​ന്പ​തി​ക​ളും ഇ​വ​രു​ടെ മ​ക​നും മ​ക​ളും നി​ല​ത്ത് ഭ​യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​തും ക​ര​യു​ന്ന​തു​മാ​ണ് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​ണ് പി​താ​വി​ന്‍റെ കൈ​ക​ൾ വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. പി​താ​വി​ന്‍റെ കൈ​ക​ളി​ലെ ചോ​ര​യെ​ക്കു​റി​ച്ചു മ​ക​ൻ ചോ​ദി​ക്കു​ന്ന​തും കാ​ണാം.

സ​ഹോ​ദ​രി മ​രി​ച്ചു, അ​വ​ൾ ജീ​വ​നോ​ടെ ഇ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ച്ച​ത് തു​ട​ങ്ങി സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തെ സൂ​ചി​പ്പി​ച്ച് ആ​ൺ​കു​ട്ടി​യും പെ​ൺ​കു​ട്ടി​യും സം​സാ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ലു​ണ്ട്.

വെ​ടി​യൊ​ച്ച​ക​ൾ മു​ഴ​ങ്ങു​മ്പോ​ൾ നി​ല​ത്തു​കി​ട​ക്കാ​ൻ കു​ഞ്ഞു​ങ്ങ​ളോ​ടു മാ​താ​പി​താ​ക്ക​ൾ‌ ആ​വ​ശ്യ​പ്പെ​ടു​ന്നുണ്ട്. തോ​ളി​ൽ തോ​ക്കു​മാ​യി ഒ​രാ​ൾ ഇ​വ​ർ​ക്ക് മു​ന്പി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

Related posts

Leave a Comment