ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്; അത് മറക്കുന്നവരെ ഓര്‍മിപ്പിക്കാന്‍ വേണ്ടി പ്രേക്ഷകര്‍ തിരഞ്ഞടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരമാവും;പുതിയ പ്രസ്താവനയുമായി പ്രതാപ് പോത്തന്‍ രംഗത്ത്.

നടി പാര്‍വതി ഉയര്‍ത്തി വിട്ട കസബ വിവാദം സിനിമാ ആരാധകര്‍ ഏറ്റു പിടിച്ചതോടെ സോഷ്യല്‍ മീഡിയ യുദ്ധക്കളമായിരുന്നു. പിന്നാലെ സംവിധായകരും നടന്മാരുമെല്ലാം ഇത് ഏറ്റു പിടിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകളിറക്കിയ ആളാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കക്ഷി പോസ്റ്റിടുകയും ചെയ്തു. പ്രേക്ഷകര്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെയാണ് പ്രതാപ് പോത്തന്‍ പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണെന്നും അത് മറക്കുന്നവരെ ഓര്‍മിപ്പിക്കാന്‍ പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരമാവുമെന്നുമാണ് പ്രതാപ് പോത്തന്റെ പുതിയ പോസ്റ്റില്‍ പറയുന്നത്.

പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്…

Related posts