പിള്ളമനസില്‍ കള്ളമില്ല! അച്ഛന്‍ സ്വയം കഴുത്ത് മുറിച്ചതാണെന്ന് പറയണമെന്ന് കുഞ്ഞുങ്ങളോട് രാഖി പറഞ്ഞു; രാഖിയുടെ കള്ളക്കളി പൊളിച്ചത് മക്കള്‍; രാഖിയേയും പ്രതിയാക്കിയേക്കും

തി​രു​വ​ന​ന്ത​പു​രം: വ​ട്ട​പ്പാ​റ ക​ല്ല​യം കാ​ര​മൂ​ട്ടി​ൽ യു​വാ​വ് കൊല്ലപ്പെട്ട സംഭവത്തിൽ കൂ​ടു​ത​ൽ തെ​ളി​വു​തേ​ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു.​ ന​രു​വാ​മൂ​ട് സ്വ​ദേ​ശി​യും ടി​പ്പ​ർ​ലോ​റി ഡ്രൈ​വ​റു​മാ​യ മ​നോ​ജ് (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ര​മൂ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്ന വി​നോ​ദി​നെ ക​ഴു​ത്ത് മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. വി​നോ​ദി​ന്‍റെ ഭാ​ര്യ​ രാഖിയെ കേസിൽ പ്രതിയാക്കിയേക്കുമെന്ന് സൂചനയുണ്ട്.

രാഖിയും മ​നോ​ജും ത​മ്മി​ൽ ഏ​റെ നാ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി വി​നോ​ദും മ​നോ​ജും ത​മ്മി​ൽ നേ​ര​ത്തെ വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്നു. സം​ഭ​വ ദി​വ​സം വി​നോ​ദ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വി​നോ​ദി​ന്‍റെ ഭാ​ര്യ​യും മ​നോ​ജും വീ​ട്ടി​ൽ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ വി​നോ​ദി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കൊ​ണ്ട് മ​നോ​ജ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴു​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നോ​ദി​നെ അ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

വി​നോ​ദ് സ്വ​യം ക​ഴു​ത്ത് മു​റി​ച്ച് മ​രി​ച്ചു​വെ​ന്നാ​യി​രു​ന്നു ഭാ​ര്യ ആ​ശു​പ​ത്രി​യി​ലും പോ​ലീ​സി​ലും മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ച്ഛ​നെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​നോ​ജ് കു​ത്തി​യെ​ന്ന് വി​നോ​ദി​ന്‍റെ നാലുവയസുകാരൻ മ​ക​ൻ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ർ വ​ന്ന​പ്പോ​ൾ, അ​മ്മ​യോ​ട് വ​ഴ​ക്കി​ട്ട് അ​ച്ഛ​ൻ സ്വ​യം ക​ഴു​ത്തി​ന് മു​റി​വേ​ല്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യ​ണ​മെ​ന്ന് കു​ഞ്ഞു​ങ്ങ​ളോ​ട് രാ​ഖി പ​റ​ഞ്ഞു.

അ​ത​നു​സ​രി​ച്ചാ​ണ് നാ​ട്ടു​കാ​രെ​ത്തി​യ​പ്പോ​ൾ അ​ച്ഛ​ൻ സ്വ​യം കു​ത്തി​യ​താ​ണെ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞ​ത്. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് കു​ട്ടി​ക​ളോ​ട് ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​മ്മ​യു​ടെ സു​ഹൃ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​ച്ഛ​ൻ നി​ല​വി​ളി​ച്ചു​കൊ​ണ്ട് പു​റ​ത്തേ​ക്ക് വ​ന്ന​പ്പോ​ൾ അ​ങ്കി​ൾ മു​റ്റ​ത്ത് വ​ന്ന് നോ​ക്കി​യ ശേ​ഷം പി​റ​കി​ലൂ​ടെ പോ​യെ​ന്നും വി​നോ​ദി​ന്‍റെ ആ​റു വ​യ​സു​ള്ള മ​ക​ൻ മൊ​ഴി​ന​ൽ​കി​യ​ത്. ഇ​താ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

കു​ഞ്ഞി​ന്‍റെ മൊ​ഴി​യു​ടെ​യും ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ ജീ​വ​ന​ക്കാ​രി​യാ​യ വി​നോ​ദി​ന്റെ ഭാ​ര്യ രാ​ഖി​യെ ക​ല്ല​യം പൊ​ന്ന​റ​കു​ന്നി​ലെ കു​ടും​ബ വീ​ട്ടി​ലെ​ത്തി പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു. രാ​വി​ലെ പ​ള്ളി​യി​ൽ പോ​യി വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം ത​ന്നോ​ട് വ​ഴ​ക്കു​കൂ​ടു​ന്ന​തി​നി​ടെ ക​റി​ക്ക​ത്തി​യെ​ടു​ത്ത് വി​നോ​ദ് സ്വ​യം ക​ഴു​ത്ത​റു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന മൊ​ഴി രാ​ഖി ആ​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സു​ഹൃ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് സ​മ്മ​തി​ച്ച​ത്.

തു​ട​ർ​ന്ന് മ​നോ​ജി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. മ​നോ​ജി​നെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി.​ഐ പ​റ​ഞ്ഞു. യു​വാ​വ് ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടെ സം​ശ​യി​ച്ചി​ട്ടും പൊ​ലീ​സ് തു​ട​ക്കം മു​ത​ൽ ആ​ത്മ​ഹ​ത്യ എ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു.

പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​നോ​ദി​ന്റെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ റൂ​റ​ൽ എ​സ്.​പി ബി. ​അ​ശോ​ക് സം​ഭ​വ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ടു​ക​യും സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഏ​കോ​പി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.​ഇ​ന്ന് പ്ര​തി​യു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യ ശേ​ഷം യു​വ​തി​യേ​യും അ​ടു​ത്ത ബ​ന്ധം ഉ​ള്ള​വ​രേ​യും പൊ​ലീ​സ് ചോ​ദ്യം ചെ​യ്യും.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ മ​നോ​ജി​നെ പി​ടി​കൂ​ടി ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കൊ​ല​പാ​ത​ക​വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ൽ വി​നോ​ദി​ന്‍റെ ഭാ​ര്യ​ക്ക് പ​ങ്കു​ണ്ടൊ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി അ​ശോ​ക​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വ​ട്ട​പ്പാ​റ സി​ഐ. ബി​ജു​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts