പച്ചയ്ക്ക് കത്തിക്കും! ബിജെപി എംപി പ്രജ്ഞാസിംഗ് ഠാക്കൂറിനെതിരേ വധഭീഷണിയുമായി കോണ്‍ഗ്രസ് എംഎല്‍എ.

ഭോ​പ്പാ​ൽ: ബി​ജെ​പി എം​പി പ്ര​ജ്ഞാ​സിം​ഗ് ഠാ​ക്കൂ​റി​നെ​തി​രേ വ​ധ​ഭീ​ഷ​ണി​യു​മാ​യി കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ. പ്ര​ജ്ഞാ​സിം​ഗ് മ​ധ്യ​പ്ര​ദേ​ശി​ൽ കാ​ലു​കു​ത്തി​യാ​ൽ ജീ​വ​നോ​ടെ ക​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു ബ​യോ​റ​യി​ൽ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ഗോ​വ​ർ​ധ​ൻ ദം​ഗി​യു​ടെ ഭീ​ഷ​ണി. ഗാ​ന്ധി ഘാ​ത​ക​നാ​യ നാ​ഥു​റാം ഗോ​ഡ്സെ​യെ ദേ​ശ​ഭ​ക്ത​നെ​ന്നു വി​ളി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ദം​ഗി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

ഗോ​ഡ്സെ​യെ പാ​ർ​ല​മെ​ൻ​റി​നു​ള്ളി​ൽ ദേ​ശ​ഭ​ക്ത​ൻ എ​ന്നു വി​ശേ​ഷി​പ്പി​ച്ച ഭോ​പ്പാ​ൽ എം​പി പ്ര​ജ്ഞാ​സിം​ഗി​നെ​തി​രേ ബി​ജെ​പി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. പ്ര​തി​രോ​ധ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യി​ൽ നി​ന്നും പ്ര​ജ്ഞാ​സിം​ഗി​നെ പു​റ​ത്താ​ക്കി.

ശീ​ത​കാ​ല സ​മ്മേ​ള​നം ക​ഴി​യു​ന്ന​തു​വ​രെ ബി​ജെ​പി​യു​ടെ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ നി​ന്നും പ്ര​ജ്ഞ​യെ പു​റ​ത്തു നി​ർ​ത്തു​മെ​ന്ന് ബി​ജെ​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റ് ജെ.​പി. ന​ഡ്ഡ പ​റ​ഞ്ഞു.മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സി​ൽ പ്ര​തി​യാ​യ പ്ര​ജ്ഞ​യെ സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു​ത​ന്നെ രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു.

മാ​ലേ​ഗാ​വ് കേ​സി​ൽ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ പ്ര​ജ്ഞ​യ്ക്കെ​തി​രേ യു​എ​പി​എ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും ഗോ​ഡ്സെ ദേ​ശ​ഭ​ക്ത​നാ​ണെ​ന്ന് പ്ര​ജ്ഞ പ​റ​ഞ്ഞി​രു​ന്നു.

ഗോ​ഡ്സെ രാ​ജ്യ​സ്നേ​ഹി​യാ​യി​രു​ന്നു, രാ​ജ്യ​സ്നേ​ഹി​യാ​ണ്, രാ​ജ്യ​സ്നേ​ഹി​യാ​യി ത​ന്നെ തു​ട​രും എ​ന്നാ​ണു പ​റ​ഞ്ഞ​ത്. ഇ​തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​പ്പോ​ൾ ബി​ജെ​പി പ​ര​സ്യ​മാ​യി താ​ക്കീ​ത് ന​ൽ​കി.

Related posts