പ്രളയബാധിത കുടുംബത്തെ പ്രവാസിദമ്പതികള്‍ ഏറ്റെടുത്തു; ഇനി ഇവര്‍ മല്ലപ്പള്ളിക്കാര്‍

രാ​ജാ​ക്കാ​ട്: ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തെ പ്ര​വാ​സി ദ​ന്പ​തി​ക​ൾ ദ​ത്തെ​ടു​ത്തു. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി മേ​ത്ര​യി​ൽ കോ​ല​റ​യി​ൽ ജോ​ർ​ജ് തോ​മ​സും കു​ടും​ബ​വു​മാ​ണ് ഇ​ടു​ക്കി പൊ​ൻ​മു​ടി ഉ​പ്പൂ​ട്ടി​ൽ ജോ​ണി തോ​മ​സി​ന്‍റെ കു​ടും​ബ​ത്തി​നു സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്. 2018 ഓഗ​സ്റ്റ് 15 ന് ​അ​ർ​ധ​രാ​ത്രി​യാ​ണ് ജോ​ണി​യു​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ടി​യ​ത്.

മ​ണ്ണി​ടി​ച്ചി​ലി​ൽ ഒ​ഴു​കി​വ​ന്ന വ​ലി​യ ക​ല്ലു​ക​ളും ക​ട​പു​ഴ​കി​യ കൂ​റ്റ​ൻ തേ​ക്ക് മ​ര​വും വീ​ടി​ന്‍റെ മു​ക​ളി​ൽ പ​തി​ച്ച് മേ​ൽ​ക്കൂ​ര​യും ര​ണ്ടു​മു​റി​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ത​ക​ർ​ന്ന മു​റി​യു​ടെ സ​മീ​പ​ത്തു​ള്ള മു​റി​യി​ലാ​യി​രു​ന്ന ജോ​ണി​യും ഭാ​ര്യ ഏ​ലി​യാ​മ്മ​യും മ​ക​ൻ ജോ​ഷി​യും അ​ത്ഭു​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഭൂ​രി​ഭാ​ഗ​വും ന​ശി​ച്ച ഇ​വ​ർ ദി​വ​സ​ങ്ങ​ളോ​ളം ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​യി​രു​ന്നു.

കി​ഴു​ക്കാം​തൂ​ക്കാ​യ മ​ല​ഞ്ചെ​രുവി​ൽ 11 സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മാ​ണ് കൂ​ലി​പ്പ​ണി​ക്കാ​രാ​യ ഇ​വ​ർ​ക്കു​ള്ള​ത്. ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യ​ത്തി​നു അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഭൂ​മി വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ വീ​ട് അ​നു​വ​ദി​ച്ചി​ല്ല. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​ഞ്ഞ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ശോ​ഭ​ന വി​ദേ​ശ​ത്തു​നി​ന്ന് അ​വ​ധി​ക്കെ​ത്തി​യ​പ്പോ​ൾ സ്ഥ​ല​ത്തെ​ത്തി ഈ ​കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ നേ​രി​ട്ടു​ക​ണ്ടി​രു​ന്നു. മ​ല്ല​പ്പി​ള്ളി​യി​ൽ ഇ​വ​രു​ടെ വീ​ടി​നു സ​മീ​പം 10 സെ​ന്‍റ് സ്ഥ​ല​വും അ​വി​ടെ വീ​ടും നി​ർ​മി​ച്ചു​ന​ൽ​കും. ചൊ​വ്വാ​ഴ്ച പൊന്മു​ടി​യി​ൽ ജോ​ണി​യു​ടെ ത​ക​ർ​ന്ന വീ​ട്ടി​ൽ വീ​ണ്ടും എ​ത്തി അ​വ​രെ മ​ല്ല​പ്പ​ള്ളി​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.

ഭൂ​മി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ​ത​ന്നെ വീ​ടി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കും. 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ദു​ബാ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ജോ​ർ​ജും ശോ​ഭ​ന​യും സാ​മൂ​ഹി​ക​സേ​വ​ന രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ഷാ​ർ​ജാ മാ​ർ​ത്തോ​മാ ച​ർ​ച്ച്, മ​ല്ല​പ്പി​ള്ളി അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​രു​വ​രും.

Related posts