നിങ്ങളുടേതു പോലെയുള്ള കച്ചറ സിനിമകളില്‍ പ്രവീണ അഭിനയിക്കില്ല ! അവള്‍ കുടുംബത്തില്‍ പിറന്ന കുട്ടിയാണ്; മമ്മൂട്ടി അന്ന് കാണിച്ച ഹീറോയിസം ഇങ്ങനെ…

മലയാളത്തിന്റെ അഭിമാനതാരമാണ് മമ്മൂട്ടി. ഏതു കാര്യത്തിലും സ്വന്തമായ നിലപാടു പറയാനും താരത്തിനു മടിയില്ല.

ഇപ്പോഴിതാ നടി പ്രവീണയുടെ ഒരു കാര്യത്തില്‍ മമ്മൂട്ടി നടത്തിയ ഒറു ഇടപെടലിനെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം ഇങ്ങനെ…

പ്രവീണ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലം. മമ്മൂട്ടി നായകനായ എഴുപുന്ന തരകന്‍ എന്ന സിനിമയില്‍ പ്രവീണയും ഒരു വേഷം ചെയ്തിരുന്നു. ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉള്ളപ്പോള്‍ ഒരു സംവിധായകന്‍ പ്രവീണയെ ഫോണില്‍ വിളിച്ചു.

പ്രവീണയ്ക്ക് ഒപ്പം ലൊക്കേഷനില്‍ അച്ഛനും ഉണ്ടായിരുന്നു അദ്ദേഹം ആണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്.
പുതിയ ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറയാന്‍ പ്രവീണയുടെ അച്ഛന്‍ ആവിശ്യപ്പെട്ടു.

പക്ഷെ വിളിച്ചയാള്‍ അത് സമ്മതിക്കുന്നില്ല അയാള്‍ക്ക് പ്രവീണയോടു നേരിട്ട് തന്നെ സംസാരിക്കണം. പ്രവീണയുടെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് താനാണ് എന്നും കാര്യങ്ങള്‍ തന്നോട് പറഞ്ഞാല്‍ മതി എന്നും അച്ഛന്‍ പറഞ്ഞിട്ടും വിളിച്ചയാള്‍ക്ക് പ്രവീണയോട് സംസാരിക്കണം എന്ന തീരുമാനത്തില്‍ തന്നെ വാശിപിടിച്ച് നിന്നു.

കുറേ ആയപ്പോള്‍ പ്രവീണയുടെ അച്ഛന് ദേഷ്യം വരാന്‍ തുടങ്ങി. എങ്കില്‍ നിങ്ങളുടെ ചിത്രം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്നുപറഞ്ഞ് അദ്ദേഹം ഫോണ്‍ വച്ചു. പിറ്റേന്ന് സൗഹൃദ സംഭാഷങ്ങള്‍ക്ക് ഇടയില്‍ ഇക്കാര്യം പ്രവീണ മമ്മൂട്ടിയോട് പറഞ്ഞു.

രണ്ടുമൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള സംവിധായകനാണ് ഫോണ്‍ ചെയ്തത് എന്നും പ്രവീണ വ്യക്തമാക്കി.

ഇത് കേട്ട ഉടനെ തന്നെ മമ്മൂട്ടി ആ സംവിധായകനെ വിളിച്ചു.നിങ്ങളുടേതു പോലെയുള്ള കച്ചറ സിനിമകളില്‍ പ്രവീണ അഭിനയിക്കില്ല. അവള്‍ നല്ല കുടുംബത്തില്‍ ജനിച്ച കുട്ടിയാണ് എന്നും പറഞ്ഞു.

അതിനൊപ്പം തന്നെ പ്രവീണയ്ക്ക് ഒരു ഉപദേശം കൊടുക്കാനും മമ്മൂട്ടി മറന്നില്ല. ഇതുപോലെ നിറയെ കോളുകള്‍ വരും. നിറയെ ആളുകള്‍ വിളിക്കും. അതിലൊന്നും പോയി ചാടരുത്.

നല്ല കഥ, നല്ല സംവിധായകന്‍ ഒക്കെ നോക്കി പടം തെരഞ്ഞെടുത്താല്‍ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും അതായിരുന്നു മമ്മൂട്ടി നല്‍കിയ ഉപദേശം. ഇപ്പോഴും ആ ഉപദേശത്തിന് താന്‍ വലിയ മൂല്യം നല്‍കുന്നു എന്നാണ് പ്രവീണ പറയുന്നത്.

Related posts

Leave a Comment