ബസിൽ സം​വ​ര​ണം ചെ​യ്ത സീ​റ്റ് ല​ഭ്യ​മാ​ക്കി​യി​ല്ല; ക​ണ്ട​ക്ട​റു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു ; പരാതിപ്പെട്ടപ്പോൾ കണ്ടക്ടർ അപമാനിച്ചുവെന്ന പരാതിയിലാണ് നടപടി

കോ​ഴി​ക്കോ​ട്: മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് സം​വ​ര​ണം ചെ​യ്ത സീ​റ്റ് ല​ഭ്യ​മാ​ക്കാ​തെ അ​പ​മാ​നി​ച്ച സ്വ​കാ​ര്യ​ബ​സ് ക​ണ്ട​ക്ട​റു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. മു​ചു​കു​ന്ന് -കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ര്‍ കെ.​പ്ര​കാ​ശ​ന്‍റെ ലൈ​സ​ന്‍​സാ​ണ് ആ​ര്‍​ടി​ഒ കെ.​പോ​ള്‍​സ​ണ്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

കേ​ര​ള സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് ഫോ​റം വെ​സ്റ്റ്ഹി​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ബ​സി​ല്‍ ക​യ​റി​യ​പ്പോ​ള്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കാ​യി സം​വ​ര​ണം ചെ​യ്ത സീ​റ്റി​ല്‍ ര​ണ്ട് ചെ​റു​പ്പ​ക്കാ​ര്‍ ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​രോ​ട് സീ​റ്റ് ഒ​ഴി​ഞ്ഞു​ത​രാ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും കേ​ട്ടി​ല്ല.

ക​ണ്ട​ക്ട​റോ​ട് പ​രാ​തി​പ്പെ​ട്ട​പ്പാ​ള്‍ അ​ത് ത​ന്‍റെ പ​ണി​യ​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. തു​ട​ര്‍​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​ല്‍ പ​രാ​തി​പ്പെ​ട്ടു. എ​എം​വി​ഐ വി.​എം. വി​നോ​ദ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ട​ക്ട​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് മ​ന​സ്സി​ലാ​യി. തു​ട​ര്‍​ന്നാ​ണ് ഒ​രു മാ​സ​ത്തേ​ക്ക് ലൈ​സ​ന്‍​സ് അ​യോ​ഗ്യ​മാ​ക്കി​യ​ത്.

Related posts