വയറുവേദനയുമായെത്തിയ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഗ​ര്‍​ഭി​ണി; അമ്മയ്ക്ക് ബോധക്ഷയം, രണ്ടാനച്ഛൻ സ്ഥലത്ത് നിന്ന് മുങ്ങി; കുട്ടിപറഞ്ഞ വിവരം ഞെട്ടിക്കുന്നത്…

അ​ടി​മാ​ലി: പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ ര​ണ്ടാ​ന​ച്ഛ​നാ​യി പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

വ​യ​റു വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ശേ​ഷം പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു.

മൂ​ന്നു മാ​സം ഗ​ര്‍​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യെ ര​ണ്ടാ​ന​ച്ഛ​നും അ​മ്മ​യും ചേ​ര്‍​ന്ന് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഡോ​ക്ട​ര്‍​മാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്നു വ്യ​ക്ത​മാ​യി. സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ മാ​താ​വ് ബോ​ധ​ര​ഹി​ത​മാ​യി വീ​ണു.

തു​ട​ര്‍​ന്ന്, ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രം​ഗം പ​ന്തി​യ​ല്ലെ​ന്നു ക​ണ്ട പ്ര​തി ഇ​തി​നി​ടെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു മു​ങ്ങി.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ പ്ര​തി വ​ര്‍​ഷ​ങ്ങ​ളാ​യി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് താ​മ​സം. മൂ​ന്നാ​റി​ല്‍ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​ണ്.

ഒ​ന്നി​ലേ​റെ ത​വ​ണ ര​ണ്ടാ​ന​ച്ഛ​ന്‍ പീ​ഡി​പ്പി​ച്ച​താ​യി പെ​ണ്‍​കു​ട്ടി മൊ​ഴി കൊ​ടു​ത്തി​ട്ടു​ണ്ട്. അ​ടി​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മ​റ്റാ​രെ​ങ്കി​ലും പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ന്‍ പെ​ണ്‍​കു​ട്ടി​യെ വി​ശ​ദ​മാ​യ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കു​മെ​ന്ന് പോ​ലീ​സ്.

Related posts

Leave a Comment