വി​ല​ക്ക​യ​റ്റവും തൊഴിലാളി ക്ഷാമവും രൂക്ഷം; നി​ർ​മാ​ണ മേ​ഖ​ല​ പ്ര​തി​സ​ന്ധി​യി​ൽ

ഉ​പ്പു​ത​റ: നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വും കൂ​ലി വ​ർ​ധ​ന​വും തൊ​ഴി​ലാ​ളി ക്ഷാ​മ​വും നി​ർ​മാ​ണ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​തു​കാ​ര​ണം ക​രാ​റെ​ടു​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ ക​രാ​റു​കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.

കെ​ട്ടി​ട നി​ർ​മാ​ണം ക​രാ​റെ​ടു​ക്കു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളി​ലു​ണ്ടാ​യ ക്ര​മാ​തീ​ത​മാ​യ വി​ല വ​ർ​ധ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ലു​ള്ള​വ​രെ​യും ക​ച്ച​വ​ട​ക്കാ​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

വ്യാ​പാ​ര മേ​ഖ​ല​യി​ൽ വി​ൽ​പ്പ​ന പ​കു​തി​യാ​യി കു​റ​ഞ്ഞു. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ന്തം സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​യ തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ൽ പ​ല​യി​ട​ത്തും നി​ർ​ത്തി​വ​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

 

Related posts

Leave a Comment