വ്യ​ക്തി​യു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​ങ്ക് സു​പ്ര​ധാ​ന​മെ​ന്ന് മാ​ർ പെ​രു​ന്തോ​ട്ടം

ക​രു​മാ​ടി: ഒ​രു വ്യ​ക്തി​യു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​ങ്ക് സു​പ്ര​ധാ​ന​മാ​ണെ​ന്ന് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും കു​ട്ടി​ക​ളി​ൽ ആ​ഴ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തും. അ​റി​വു​ക​ൾ​ക്കൊ​പ്പം ജീ​വി​ത മൂ​ല്യ​ങ്ങ​ളും പ​രി​ശീ​ലി​പ്പി​ക്ക​പ്പെ​ടു​മ്പോ​ൾ വി​ദ്യാ​ഭ്യാ​സം അ​തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ നേ​ടു​ന്നു.

അ​നേ​കം വ​ർ​ഷ​ങ്ങ​ൾ നാ​ടി​ന് അ​റി​വി​ന്‍റെ വി​ള​ക്കു​മ​ര​മാ​യി ശോ​ഭി​ച്ച വി​ദ്യാ​ഗോ​പു​ര​ങ്ങ​ൾ നി​ല​നി​ർ​ത്തേ​ണ്ട​തും സം​ര​ക്ഷി​ക്കേ​ണ്ട​തും സം​സ്കാ​ര​മു​ള്ള ജ​ന​ത​യു​ടെ ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​രു​മാ​ടി സെ​ന്‍റ് നി​ക്കോ​ളാ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​വും സ്കൂ​ൾ വാ​ർ​ഷി​ക​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ങ്ങ​നാ​ശേ​രി കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഡോ. ​ആ​ന്‍റ​ണി മൂ​ല​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

23 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക സു​മ പീ​റ്റ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ല്കി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ, ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ഹെ​ഡ് മി​സ്ട്ര​സ് സി​ജി​മോ​ൾ ഫി​ലി​പ്പ്, എ.​ജി. ജ​യ​കൃ​ഷ്ണ​ൻ, ലി​സ​മ്മ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജി ചെ​റി​യാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Related posts

Leave a Comment