വി​ശ്വ​മാ​ന​വി​ക​ത​യു​ടെ വെ​ളി​ച്ചം; ഗു​രു​ദ​ർ​ശ​നം ലോ​ക​ത്തി​ന്‍റെ ഭാ​വി​യെ ചി​ട്ട​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

മാ​ന്നാ​ർ: ജീ​വ​ന്‍റെ ഒ​രു​മ​യും ജീ​വി​ത​ത്തി​ന്‍റെ പ​ര​മ​മാ​യ അ​ർ​ഥ​വും വെ​ളി​പ്പെ​ടു​ത്തു​ന്ന വി​ശ്വ​മാ​ന​വി​ക​ത​യു​ടെ വെ​ളി​ച്ച​മാ​ണ് ശ്രീ​നാ​രാ​യ​ണ ഗു​രു​ ദ​ർ​ശ​ന​മെ​ന്നും അ​തു ലോ​ക​ത്തി​ന്‍റെ ഭാ​വി​യെ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​താ​യും സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ചെ​മ്പ​ഴ​ന്തി ശ്രീ​നാ​രാ​യ​ണ അ​ന്ത​ർ​ദേ​ശീ​യ പ​ഠ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​ഥ​മ ഉ​പ​കേ​ന്ദ്രം മാ​ന്നാ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഗു​രു​ദേ​വ​ന്‍റെ ജീ​വി​ത​വും മ​താ​തീ​ത​വും മാ​ന​വീ​യ​വു​മാ​യ ദ​ർ​ശ​നം പ​ഠി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യുമെന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എ​സ്‌​എ​ൻ​ഡി​പി മാ​ന്നാ​ർ യൂ​ണി​യ​ൻ ഓ​ഫീ​സ് മ​ന്ദി​ര സ​മു​ച്ച​യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ അ​ന്ത​ർ​ദേ​ശീ​യ പ​ഠ​ന തീ​ർ​ഥാ​ട​ന ഉ​പ​കേ​ന്ദ്ര​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ന്നാ​ർ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​കെ. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മാ​ന്നാ​ർ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എം ഹ​രി​ലാ​ൽ, ക​ൺ​വീ​ന​ർ അ​നി​ൽ പി. ​ശ്രീ​രം​ഗം എ​ന്നി​വ​ർ പ്ര​തി​ജ്ഞാ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി. ​കൃ​ഷ്ണ​കു​മാ​ർ, ബി​നി ജ​യി​ൻ,

ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധാ​മ​ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്ര​മോ​ദ്‌​കു​മാ​ർ (ബു​ധ​നൂ​ർ), ജി​ജി കു​ഞ്ഞു​കു​ഞ്ഞ് (പാ​ണ്ട​നാ​ട്), മാ​ന്നാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. ല​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​ത്സ​ല ബാ​ല​കൃ​ഷ്ണ​ൻ, ഹ​സീ​ന സ​ലാം, അ​ജി​ത്ത് പ​ഴ​വൂ​ർ, കെ. ​ബി​നു, ആ​ർ. സ​ഞ്ജീ​വ​ൻ, കെ.​ബി. യ​ശോ​ധ​ര​ൻ, വാ​ർ​ഡ് മെം​ബ​ർ പ്രീ​ത ആ​ർ. നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ക​ലാ​ധ​ര​ൻ കൈ​ലാ​സം, ശാ​ന്തി​നി ബാ​ല​കൃ​ഷ്ണ​ൻ, യൂ​ണി​യ​ൻ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ രാ​ധാ​കൃ​ഷ്‌​ണ​ൻ പു​ല്ലാ​മ​ഠ​ത്തി​ൽ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​മൃ​ത, പി.​ബി. സൂ​ര​ജ്, അ​നി​ൽ​കു​മാ​ർ ടി.​കെ, ഹ​രി പാ​ല​മൂ​ട്ടി​ൽ, അ​നീ​ഷ് പി. ​ചേ​ങ്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശ്രീ​നാ​രാ​യ​ണ അ​ന്ത​ർ​ദേ​ശീ​യ പ​ഠ​ന തീ​ർ​ഥാ​ട​ന ഉ​പ​കേ​ന്ദ്ര​ത്തി​ന്‍റെ സ​ർ​ക്കാ​ർ അം​ഗീ​കാ​ര​പ​ത്രം യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.

Related posts

Leave a Comment