മൗ​റീ​ഷ്യ​സ് പ്ര​ധാ​ന​മ​ന്ത്രി അ​ടു​ത്ത​യാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും


ന്യൂ​ഡ​ൽ​ഹി: മൗ​റീ​ഷ്യ​സ് പ്ര​ധാ​ന​മ​ന്ത്രി ഡോ. ​ന​വി​ൻ​ച​ന്ദ്ര രാം​ഗൂ​ല​വു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ഴി​ഞ്ഞ വ​ർ​ഷം വാ​ര​ണാ​സി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മു​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലെ പു​രോ​ഗ​തി ഇ​രു​നേ​താ​ക്ക​ളും വി​ല​യി​രു​ത്തി.

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ബ​ന്ധ​ത്തെ ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ടു​ത്ത​യാ​ഴ്ച ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന “ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഇം​പാ​ക്ട് സ​മ്മി​റ്റി​ൽ’​പ​ങ്കെ​ടു​ക്കാ​ൻ ഡോ. ​ന​വി​ൻ​ച​ന്ദ്ര രാം​ഗൂ​ല ഇ​ന്ത്യ​യി​ലെ​ത്തും. ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി ഇ​ന്ത്യ​യും മൗ​റീ​ഷ്യ​സും സം​യു​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രും. വാ​ര​ണാ​സി​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ണ്ടാ​യ പു​രോ​ഗ​തി​യി​ൽ ഇ​രു​നേ​താ​ക്ക​ളും സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment