നടനും നിർമാതാവുമായി പൃഥിരാജിന്‍റെ വീട്ടിൽ റെയ്ഡ്; ലോക്കൽ പോലീസിന്‍റെ സഹായം പോലും തേടാതെ ഇൻകംടാക്സ് നേരിട്ടെത്തി; ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തതായി സൂചന


കൊ​ച്ചി: മ​ല​യാ​ള സി​നി​മാ നി​ര്‍​മാ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ഇ​ന്‍​കം ടാ​ക്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ റെ​യ്ഡ്.

നി​ര്‍​മാ​താ​ക്ക​ളാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, ആ​ന്‍റോ ജോ​സ​ഫ്, ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ പൃ​ഥി​രാ​ജ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ‌‌

വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് രാ​വി​ലെ 7.45 ന ​ഒ​രേ സ​മ​യം ആ​രം​ഭി​ച്ച റെ​യ​ഡ് രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ പ​ട്ടാ​ലി​ലെ വീ​ട്ടി​ല്‍ ആ​റു ടാ​ക്‌​സി കാ​റു​ക​ളി​ല്‍ ലോ​ക്ക​ൽ പോ​ലീ​സി​നെ പോ​ലും അ​റി​യി​ക്കാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന ന​ട​ക്കു​മ്പോ​ള്‍ ആ​ന്‍റ​ണി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രു​ടെ കൊ​ച്ചി​യി​ലെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത വി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. വി​വി​ധ ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ളും, പ​ണ​മി​ട​പാ​ട രേ​ഖ​ക​ളും മ​റ്റും സം​ഘം പ​രി​ശോ​ധി​ക്കു​ക​യും ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment