ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് എത്രയാ എന്ന് ചിന്തിക്കുന്ന തലത്തിലേക്ക് ആരാധകര്‍ മാറിയിരിക്കുന്നു, ഇത്ര കോടി കിട്ടി എന്ന് പറയുന്നതിനേക്കാള്‍ നല്ല സിനിമയാണോ എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്; പൃഥ്വിരാജ് പറയുന്നു

മലയാളസിനിമയിൽ നടനായി, നിർമ്മാതാവായി, സംവിധായകൻ ആയി പ്രതിഭ തെളിയിച്ച് ഇന്നും ക്ഷോഭിക്കുന്ന സൂപ്പർ താരമാണ് പൃഥ്വിരാജ് സുകുമാരൻ.  ആദ്യ സംവിധാന സംരംഭം  150 കോടി നേടി എന്ന റിപ്പോർട്ടുകൾ എല്ലാം വന്ന പശ്ചാത്തലത്തിൽ പൃഥ്വിയുടെ വാക്കുകൾ പ്രസക്തമാവുകയാണ്. താരം ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് ഇങ്ങനെ പറയുന്നത്.

കോടി ക്ലബ്ബുകൾ സിനിമയ്ക്ക് നല്ല ഒരു പ്രവണത അല്ലെന്ന് പറയുന്ന പൃഥ്വി അദ്ദേഹമടക്കം അത്തരം മാർക്കറ്റിങ്ങിന്റെ ഭാഗം ആവേണ്ടി വരുന്ന സാഹചര്യമാണ് സിനിമയിൽ നിലവിലുള്ളത് എന്നും വ്യക്തമാക്കുന്നു. കളക്ഷൻ, ബഡ്ജറ്റ് തുടങ്ങിയ കാര്യങ്ങൾ പ്രേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളല്ല എന്ന് പൃഥ്വിരാജ് അഭിപ്രായപ്പെടുമ്പോൾ സിനിമ നല്ലതാണോ, മോശമാണോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നു.

” ആദ്യ ദിന കളക്ഷൻ റെക്കോർഡ് എത്രയാ എന്ന് ചിന്തിക്കുന്ന തലത്തിലേക്ക് ആരാധകർ മാറിയിരിക്കുന്നു. ഇത്ര കോടി കിട്ടി എന്ന് പറയുന്നതിനേക്കാൾ നല്ല സിനിമയാണോ എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. സിനിമയുടെ വാണിജ്യ വശം പ്രേക്ഷകർ അറിയേണ്ട ആവശ്യമില്ല. സിനിമ ആസ്വദിക്കാൻ പറ്റുന്നതാണോ എന്നതാണ് നോക്കേണ്ടത് – പൃഥ്വിരാജ്.

Related posts