വേ​ഗം തി​രി​കെ​യെ​ത്തി എ​ല്ലാം ശ​രി​യാ​ക്കൂ…! അ​ക​ന്നി​രി​ക്കു​ന്പോ​ഴും പ​ര​സ്പ​രം വി​വാ​ഹ​വാ​ർ​ഷി​കാ​ശം​സ​ക​ൾ നേ​രു​ക​യാ​ണ് ന​ട​ൻ പൃ​ഥ്വി​രാ​ജും ഭാ​ര്യ സു​പ്രി​യ​യും…

അ​ക​ന്നി​രി​ക്കു​ന്പോ​ഴും പ​ര​സ്പ​രം വി​വാ​ഹ​വാ​ർ​ഷി​കാ​ശം​സ​ക​ൾ നേ​രു​ക​യാ​ണ് ന​ട​ൻ പൃ​ഥ്വി​രാ​ജും ഭാ​ര്യ സു​പ്രി​യ​യും. ​ഒ​ൻ​പ​താം വി​വാ​ഹ​വാ​ർ​ഷി​ക ആ​ശം​സ​ക​ൾ.

ഒ​രു​മി​ച്ചു​ള്ള യാ​ത്ര തു​ട​ങ്ങി ഒ​ന്പതു വ​ർ​ഷം ആ​കു​ന്പോ​ൾ ആ​ദ്യ​മാ​യാ​ണ് ഈ ​ദി​വ​സം നാം ​അ​ക​ന്നി​രി​ക്കു​ന്ന​ത്. പ​ക്ഷേ എ​ന്തു ചെ​യ്യാം? വേ​ഗം തി​രി​കെ​യെ​ത്തി എ​ല്ലാം ശ​രി​യാ​ക്കൂ…​ സു​പ്രി​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

ബ്ല​സി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൃ​ഥ്വി​രാ​ജ് ഇ​പ്പോ​ൾ ജോ​ർ​ദാ​നി​ലാ​ണ്. കോ​വി​ഡ് 19 വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ജോ​ർ​ദാ​നി​ൽ ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ബ്ല​സി​യും പൃ​ഥ്വി​രാ​ജും ആ​ടു​ജീ​വി​ത​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും അ​വി​ടെ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ് .

ഇ​പ്പോ​ൾ അ​ക​ലെ​യാ​ണെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ എ​ന്നും ഒ​പ്പ​മു​ണ്ടാ​കും – പൃ​ഥ്വി​രാ​ജ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. കൊ​റോ​ണ​ക്കാ​ല​ത്തെ പ്ര​ണ​യം എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ​യാ​ണ് താ​രം പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്.

പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത്. ടൊ​വി​നോ തോ​മ​സ്, ഗാ​യ​ക​ൻ ഹ​രി​ശ​ങ്ക​ർ തു​ട​ങ്ങി നി​ര​വ​ധി​പേ​രാ​ണ് താ​ര​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്.
2011ലാ​ണ് പൃ​ഥ്വി​രാ​ജും സു​പ്രി​യ​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ സു​പ്രി​യ​യു​മാ​യു​ള്ള സൗ​ഹൃ​ദം പി​ന്നീ​ട് വി​വാ​ഹ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​ഞ്ചു​വ​യ​സു​കാ​രി അ​ലം​കൃ​ത​യാ​ണ് മ​ക​ൾ.

വി​വാ​ഹ​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്ന് ബ്രേ​ക്ക് എ​ടു​ത്ത സു​പ്രി​യ ഇ​പ്പോ​ൾ മ​ല​യാ​ള സി​നി​മാ​ലോ​ക​ത്തെ ഹി​റ്റ് മേ​ക്കിം​ഗ് നി​ർ​മാ​താ​വാ​ണ്.

Related posts

Leave a Comment