ലോ​ക്ക് ഡൗ​ണി​ൽ ആലുവയിൽ അ​ട​ച്ചി​ട്ട ക​ട​ക​ളി​ൽ ക​വ​ർ​ച്ച; കള്ളനെ പിടികൂടാൻ സിസി ടിവി ദൃശ്യങ്ങൾ തേടി പോലീസ്


ആ​ലു​വ: ലോ​ക്ക് ഡൗ​ണി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ക​ട​ക​ളി​ൽ മോ​ഷ​ണം. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ര​ണ്ടു ക​ട​ക​ളി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മോ​ഷ​ണ​വും ര​ണ്ടു ക​ട​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു.

ആ​ലു​വ സ്വ​ദേ​ശി പു​തി​യ​വീ​ട്ടി​ൽ ബ​ദ​റു​ദ്ദീ​ൻ ന​ട​ത്തു​ന്ന എ​സ്ബി​ഐ സ​ർ​വീ​സ് പോ​യി​ന്‍റി​ൽ​നി​ന്നു ലാ​പ്ടോ​പ്പും 15,000 രൂ​പ​യും ക​വ​ർ​ന്നു. നി​ര​വ​ധി അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം നാ​ട്ടി​ലേ​ക്കു പ​ണം അ​യ​യ്ക്കാ​ൻ ദി​വ​സേ​ന എ​ത്തി​യി​രു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.

ഈ ​ക​ട​യ്ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള എം​എം സ്റ്റോ​ഴ്സി​ന്‍റെ താ​ഴ് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്നു 3500 രൂ​പ മോ​ഷ്ടി​ച്ചു. ത​ല​ശേ​രി സ്വ​ദേ​ശി ഷ​ഫീ​ഖ് എ​ന്ന​യാ​ളു​ടെ മൊ​ബെ​ൽ ഹ​ബി​ന്‍റെ താ​ഴ് ത​ക​ർ​ത്തെ​ങ്കി​ലും മോ​ഷ്ടാ​വി​ന് അ​ക​ത്ത് ക​യ​റാ​നാ​യി​ല്ല.

ഇ​വി​ടെ മ​റ്റൊ​രു ക​ട​യി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ഇ​തി​ൽ പ​ല​ച​ര​ക്കു​ക​ട​യാ​യ എം​എം സ്റ്റോ​ഴ്സ് മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ആ​ലു​വ സി​ഐ സൈ​ജു കെ. ​പോ​ൾ, എ​സ്ഐ മോ​ഹി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു പ്ര​തി​യു​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ലോ​ക്ക് ഡൗ​ണി​ൽ അ​ട​ച്ചി​ട്ട ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​ത് വ്യാ​പാ​രി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. ന​ഗ​ര​ത്തി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നു മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment