നിധിയിരിക്കുന്ന പാറമടയില്‍ നാട്ടുകാര്‍ തമ്പടിച്ചിരിക്കുന്നു : ഇതുവരെ കിട്ടിയത് 2000 സ്വര്‍ണ്ണനാണയം !

_8eecc89a-c334-11e6-8728-207aa32e9ca3ജയ്പ്പൂരിലാണ് ഉപയോഗശൂന്യമെന്ന് വിധിയെഴുതി ഉപേക്ഷിച്ച പാറമടയില്‍ നിന്ന് നിധി ലഭിക്കുന്നു എന്ന് പ്രചാരണത്തെത്തുടര്‍ന്ന്  ജനം തടിച്ച് കൂടിയത്. ദിവസവും ആയിരക്കണക്കിനാളുകളാണ് വെള്ളം നിറഞ്ഞ ഈ പാറമടയിലേയ്ക്ക് എത്തുന്നതും തെരച്ചില്‍ നടത്തുന്നതും. ജനത്തെ പിരിച്ച് വിടാന്‍ ബുദ്ധിമുട്ടുകയാണ് പോലീസ് ഇപ്പോള്‍.

നാലാം നൂറ്റാണ്ടിലേയും അഞ്ചാം നൂറ്റാണ്ടിലേയും സ്വര്‍ണ്ണനാണയങ്ങള്‍ ഗ്രാമീണരില്‍ ചിലര്‍ക്ക് കിട്ടിയതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് ജനങ്ങള്‍ തടിച്ചുകൂടിയത്. കിട്ടിയെന്ന് പറയപ്പെടുന്ന നാണയങ്ങള്‍ ചരിത്രാവശിഷ്ടവും വിലപിടിച്ചതുമാണ് അവ തിരിച്ച് നല്‍കണം എന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും പലരും അവ അനധികൃതമായി സൂക്ഷിക്കുന്നതായാണ് അറിയുന്നത്. എന്നാല്‍ ചില നാണയങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.  മൂല്യം നിര്‍ണ്ണയിക്കാനായി പുരാവസ്തു ഗവേഷണ ശാഖയിലേക്ക് അയച്ചിരിക്കുകയാണ് പിടിച്ചെടുത്ത നാണയങ്ങള്‍.

സമുദ്രഗുപ്ത- കുമാരഗുപ്ത എന്നിവരുടെ കാലത്തെ നാണയങ്ങളാണ് ജാനകിപുര എന്ന പ്രദേശത്തെ ഈ പാറമടയില്‍ നിന്ന് കണ്ടെത്തിയത്. ഇതിനകം 2000 ത്തിലധികം സ്വര്‍ണ്ണ നാണയങ്ങള്‍ ആളുകള്‍ കൊണ്ടുപോയെന്നാണ് ഡിഗ്ഗി സ്‌റ്റേഷനിലെ പോലീസുകാര്‍ പറയുന്നത്. നിധിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനായതിനാല്‍ തിരികെ നല്‍കിയില്ലെങ്കില്‍ കേസെടുക്കുമെന്നും പോലീസ്  അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി ഇവിടെ ചാകരയായിരുന്നെന്നും പലരും ചെരുപ്പിനുള്ളിലും ഭക്ഷ്യ വസ്തുക്കളിലുമെല്ലാം ഒളിപ്പിച്ചാണ് നാണയം കടത്തുന്നതെന്നും നാട്ടുകാര്‍ തന്നെ വെളിപ്പെടുത്തുന്നു.

നാണയം അടിച്ചുമാറ്റാന്‍ എത്തുന്നവരില്‍ നിന്നും സംരക്ഷിക്കാനായി ശക്തമായ കാവലും പാറമടയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ ഇവിടെ നിന്നും നാണയങ്ങള്‍ മോഷ്ടിച്ചുകഴിഞ്ഞുവെന്നും പോലീസ് എത്താന്‍ ഏറെ വൈകിയെന്നും ആക്ഷേപമുണ്ട്. കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അനധികൃതമായ നാണയക്കടത്ത് നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Related posts