പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് കൈ​ത്താ​ങ്ങു​മാ​യി സ്വ​കാ​ര്യ ബ​സു​ക​ള്‍; സെപ്റ്റംം​ബ​ര്‍ മൂ​ന്നി​ന് കാ​രു​ണ്യ​യാ​ത്ര ന​ട​ത്തും

കോ​ഴി​ക്കോ​ട്: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ന്‍ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ​ബ​സു​ക​ള്‍ സെ​പ്റ്റംബ​ര്‍ മൂ​ന്നി​ന് കാ​രു​ണ്യ യാ​ത്ര ന​ട​ത്തു​ന്നു. ടി​ക്ക​റ്റ് ന​ല്‍​കാ​തെ​യാ​ണ് അ​ന്ന് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും ല​ഭി​ക്കു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കു​മെ​ന്നും ജി​ല്ലാ ബ​സ് ഓ​പ്പ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ക​ണ്ണൂ​രും കാ​സ​ര്‍​ഗോ​ഡും ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലു​ള്ള ബ​സു​ക​ളാ​ണ് കാ​രു​ണ്യ​യാ​ത്ര ന​ട​ത്തു​ന്ന​ത്. ക​ണ്ണൂ​രും കാ​സ​ര്‍​ഗോ​ഡും ഇ​ന്ന​ലെ കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന് കീ​ഴി​ല്‍ സം​സ്ഥാ​ന​ത്ത് 10,000 ത്തോ​ളം ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ഈ ​ബ​സു​ക​ളെ​ല്ലാം കാ​രു​ണ്യ​യാ​ത്ര ന​ട​ത്തും. കാ​രു​ണ്യ​യാ​ത്ര ന​ട​ത്തു​ന്ന ദി​വ​സം വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ണ്‍​സ​ഷ​ന്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തു​ന്ന ബ​സു​ക​ളി​ല്‍ യാ​ത്ര ചെ​യ്യ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​അ​ബ്ദു​ള്‍​നാ​സ​ര്‍, സെ​ക്ര​ട്ട​റി എം. ​തു​ള​സീ​ദാ​സ്, കെ.​പി. ശി​വാ​ന​ന്ദ​ന്‍ , റീ​നീ​ഷ് സാ​ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts