ത​ല​ശേ​രി ബാ​റി​ലെ യു​വ അ​ഭി​ഭാ​ഷ​ക​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണം ബ്ലേ​ഡ് മാ​ഫി​യ​യു​ടെ ഭീ​ഷ​ണി; സംഘത്തലവൻ അറസ്റ്റിൽ


ക​ണ്ണൂ​ർ: ത​ല​ശേ​രി ബാ​റി​ലെ യു​വ അ​ഭി​ഭാ​ഷ​ക​യു​ടെ മ​ര​ണം ബ്ലേ​ഡ് മാ​ഫി​യ​യു​ടെ ഭീ​ഷ​ണി മൂ​ല​മെ​ന്ന് പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​രി​ലെ ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ത്ത​ല​വ​നാ​യ മ​മ്മാ​ക്കു​ന്ന് സ്വ​ദേ​ശി ച​ക്കി ഷ​നോ​ജി​നെ (30) ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ത​ല​ശേ​രി ബാ​റി​ലെ യു​വ അ​ഭി​ഭാ​ഷ​ക​യാ​യ എ​ട​ക്കാ​ട് ക​ട​ന്പൂ​ർ നി​വേ​ദ്യ​ത്തി​ൽ പ്രി​യ രാ​ജീ​വ​ൻ (38) തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ത്ത​ല​വ​ൻ അ​റ​സ്റ്റി​ലാ​യ​ത്. ഷ​നോ​ജി​ൽ നി​ന്നും ആ​റു​ല​ക്ഷം രൂ​പ​യോ​ളം സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ വ​ച്ച് പ്രി​യ ക​ടം വാ​ങ്ങി​യി​രു​ന്നു.

പ​ല​പ്പോ​ഴാ​യി പ​ണം തി​രി​കെ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും മു​ത​ലും പ​ലി​ശ​യു​മ​ട​ക്കം വ​ൻ തു​ക ന​ല്ക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഫോ​ണി​ലൂ​ടെ​യും വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി​യും ഷ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് പ്രി​യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്.

ഷ​നോ​ജി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ്ലേ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ​തെ​രു​വി​ലെ വീ​ട്ടി​ലും പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​പ്പോ​ൾ പ്രി​യ​യു​ടെ സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ മ​റ്റു പ​ല രേ​ഖ​ക​ളും ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​രി​ച്ച അ​ഭി​ഭാ​ഷ​ക​യു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ന​വം​ബ​ർ 13 നാ​ണ് പ്രി​യ രാ​ജീ​വ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

Related posts