വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ ന​ടി​മാ​രു​ടെ അ​വ​സ​ര​ങ്ങ​ൾ കു​റ​യു​മെ​ന്ന പ​ഴ​ഞ്ച​ൻ വിശ്വാസം, വി​വാ​ഹം ക​ഴി​ഞ്ഞാ​ണ് തി​ര​ക്ക് കൂ​ടി​യ​ത്..! പ്രി​യാ​മ​ണി പറയുന്നു…

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ തി​ള​ങ്ങി നി​ന്നി​രു​ന്ന താ​ര​മാ​ണ് പ്രി​യാ​മ​ണി. വി​വി​ധ ഭാ​ഷ​ക​ളി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം നാ​യി​ക​യാ​യു​ള​ള പ്രി​യാ​മ​ണി ചി​ത്ര​ങ്ങ​ളെ​ല്ലാം തി​യ​റ്റ​റു​ക​ളി​ൽ വ​ലി​യ വി​ജ​യം നേ​ടി.

അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള റോ​ളു​ക​ൾ​ക്കൊ​പ്പം ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളും ചെ​യ്തു​കൊ​ണ്ടാ​ണ് ന​ടി സ​ജീ​വമാ​യി​രു​ന്ന​ത്. പ​രു​ത്തി വീ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ന​ടി​ക്കു​ള​ള ദേ​ശീ​യ പു​ര​സ്കാ​ര​വും പ്രി​യാ​മ​ണി​ക്ക് ല​ഭി​ച്ചി​രു​ന്നു.

വി​വാ​ഹ ശേ​ഷ​വും സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു താ​രം. സി​നി​മ​ക​ൾ​ക്ക് പു​റ​മെ ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ​ക​ളി​ൽ വി​ധി​ക​ർ​ത്താ​വാ​യും പ്രി​യാ​മ​ണി എ​ത്തി. ഡി ​ഫോ​ർ ഡാ​ൻ​സ് പോ​ലു​ള​ള ജ​ന​പ്രി​യ റി​യാ​ലി​റ്റി ഷോ​ക​ളി​ലൂ​ടെ​യാ​ണ് ന​ടി പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം പ്രി​യാ​മ​ണി​യു​ടെ ആ​ദ്യ വെ​ബ് സീ​രി​സാ​യ ഫാ​മി​ലി മാ​ൻ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഒ​ടി​ടി പ്ലാ​റ്റ്ഫോം വ​ഴി എ​ത്തി​യ സീ​രി​സി​ലെ ന​ടി​യു​ടെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ഫാ​മി​ലി​മാ​നി​ലെ പ്ര​ക​ട​ന​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മി​ക​ച്ച ന​ടി​ക്കു​ള​ള ഫി​ലിം ക്രി​ട്ടി​ക്സ് പു​ര​സ്കാ​രം പ്രി​യാ​മ​ണി​ക്ക് ല​ഭി​ച്ച​ത്. സു​ചി​ത്ര അ​യ്യ​ർ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് സീ​രീ​സി​ൽ ന​ടി അ​ഭി​ന​യി​ച്ച​ത്.

അ​തേ​സ​മ​യം വി​വാ​ഹ​ത്തി​ന് ശേ​ഷം ന​ടി​മാ​ർ​ക്ക് സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​യു​ന്ന അ​വ​സ്ഥ​യ്ക്ക് മാ​റ്റം വ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ്രി​യാ​മ​ണി പ​റ​ഞ്ഞി​രു​ന്നു.

ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​ന്‍റെ കു​ടും​ബ​ത്തി​ലെ മി​ക്ക സ്ത്രീ​ക​ളു​ടെ​യും ജീ​വി​ത​മാ​ണ് ഫാ​മി​ലി​മാ​നി​ലെ സു​ചി​ത്ര അ​യ്യ​രി​ലൂ​ടെ ഞാ​ൻ അ​വ​ത​രി​പ്പി​ച്ച​ത്.

കു​ടും​ബ​വും ജോ​ലി​യും ഒ​രു​പോ​ലെ കൊ​ണ്ട് പോ​കു​വാ​ൻ സ്ത്രീ​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. വി​ചാ​രി​ച്ചാ​ൽ സ്ത്രീ​ക​ൾ​ക്കും മ​ൾ​ട്ടി ടാ​സ്കിം​ഗ് ചെ​യ്യു​വാ​ൻ സാ​ധി​ക്കും.

വി​വാ​ഹം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് എ​നി​ക്ക് തി​ര​ക്ക് കൂ​ടി​യ​ത്. എ​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ന് കു​ടും​ബം ത​ട​സ​മ​ല്ല. വി​വാ​ഹം ക​ഴി​ഞ്ഞ് മൂ​ന്നാ​മ​ത്തെ ദി​വ​സം ത​ന്നെ ഞാ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി.

വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ ന​ടി​മാ​രു​ടെ അ​വ​സ​ര​ങ്ങ​ൾ കു​റ​യു​മെ​ന്ന പ​ഴ​ഞ്ച​ൻ വി​ശ്വാ​സ​മൊ​ക്കെ ഇ​പ്പോ​ൾ മാ​റി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം വെ​ബ് സീ​രീ​സി​ലെ ക​ഥാ​പാ​ത്ര​ത്തി​നാ​യി പ്ര​ത്യേ​കി​ച്ച് ത​യാ​റെ​ടു​പ്പു​ക​ൾ ഒ​ന്നു​മി​ല്ലാ​തെ​യാ​ണ് അ​ഭി​ന​യി​ച്ച​ത്.

അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പി​ന്തു​ണ​യും ആ​ത്മ​വി​ശ്വാ​സ​വും വ​ലു​താ​യി​രു​ന്നു- പ്രി​യാ​മ​ണി പ​റ​ഞ്ഞു.

സ​ത്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്രി​യാ​മ​ണി മ​ല​യാ​ള​ത്തി​ൽ എ​ത്തി​യ​ത്. വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജാ​യി​രു​ന്നു നാ​യ​ക​ൻ. പി​ന്നാ​ലെ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ജ​യ​റാം തു​ട​ങ്ങി​യ സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ സി​നി​മ​ക​ളി​ലും ന​ടി അ​ഭി​ന​യി​ച്ചു.

മ​ല​യാ​ള​ത്തി​ൽ പ​തി​നെ​ട്ടാം പ​ടി എ​ന്ന ചി​ത്ര​മാ​ണ് ന​ടി​യു​ടെ​താ​യി ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ​ത്. ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ൽ അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് പ്രി​യാ​മ​ണി അ​ഭി​ന​യി​ച്ച​ത്.

Related posts

Leave a Comment