രാജ്യമെങ്ങും കോൺഗ്രസ് തരംഗം ഉ‍യർത്താൻ പ്രിയങ്ക ഗാന്ധി വരുന്നു ? റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ നീക്കം; ഇത്തവണ സോണിയാ ഗാന്ധി മത്സരിച്ചേക്കില്ല

നിയാസ് മുസ്തഫ
ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യമെങ്ങും കോ​ൺ​ഗ്ര​സ് അനുകൂല ത​രം​ഗം സൃ​ഷ്‌‌​ടി​ക്കാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​ര​രം​ഗ​ത്തേ​ക്ക് വ​രു​ന്ന​താ​യി സൂ​ച​ന. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ൽ​നി​ന്ന് പ്രി​യ​ങ്ക ജ​ന​വി​ധി തേ​ടും. സോ​ണി​യ ഗാ​ന്ധി മ​ത്സ​രി​ച്ചു​വ​രു​ന്ന മ​ണ്ഡ​ല​മാ​ണ് റാ​യ്ബ​റേ​ലി. സോ​ണി​യ ഗാ​ന്ധി മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് ഇത്തവണ മാ​റിനി​ൽക്കും. ലോക് സഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ചു​ക്കാ​ൻ സോ​ണി​യ ഗാ​ന്ധി​യു​ടെ കൈ​ക​ളി​ലാ​യി​രി​ക്കും. അ​മേ​ത്തി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​ പ​തി​വു​പോ​ലെ ജ​ന​വി​ധി തേ​ടും.

ഏ​റ്റ​വും കൂ​ടു​ത​ൽ ലോ​ക്സ​ഭ എം​പി​മാ​രെ സൃ​ഷ്ടി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് ​ഉ​ത്ത​ർ​പ്ര​ദേ​ശ്. 80 ലോ​ക്സ​ഭാ സീ​റ്റാ​ണ് ​ഇ​വി​ടെ​യു​ള്ള​ത്. 71 സീ​റ്റി​ൽ ബി​ജെ​പി​യാ​ണ് 2014ൽ ​വി​ജ​യി​ച്ച​ത്. അ​ഞ്ചു സീ​റ്റി​ൽ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും ര​ണ്ടു സീ​റ്റി​ൽ കോ​ൺ​ഗ്ര​സും ര​ണ്ടു സീ​റ്റി​ൽ അ​പ്നാ ദ​ളു​മാ​ണ് വി​ജ​യി​ച്ച​ത്. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ ന​ട​ക്കാ​നി​രി​ക്കേ അ​ഖി​ലേ​ഷ് യാ​ദ​വ് ന​യി​ക്കു​ന്ന സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും മാ​യാ​വ​തി ന​യി​ക്കു​ന്ന ബി​എ​സ്പി​യും കോ​ൺ​ഗ്ര​സി​നെ ഒ​ഴി​വാ​ക്കി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​ഖ്യ​മു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് രാ​ഹു​ൽ​ഗാ​ന്ധി​യെ ചൊ​ടി​പ്പി​ച്ചി​രു​ന്നു.

ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് മാ​റ്റി നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സ് വി​ശാ​ല പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാണ് കോ​ൺ​ഗ്ര​സി​നെ കൂ​ട്ടാ​തെ​യു​ള്ള സ​ഖ്യം ഉത്തർ പ്രദേശിൽ വ​ന്നി​രി​ക്കു​ന്ന​ത്. ആ​ർ​എ​ൽ​ഡി​യും അ​ഖി​ലേ​ഷ് -​മാ​യാ​വ​തി സ​ഖ്യ​ത്തി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്.കോ​ൺ​ഗ്ര​സിനു വേണമെങ്കിൽ സഖ്യത്തിന്‍റെ ഭാഗ മാകാം. അവർ വന്നാൽ സിറ്റിംഗ് സീറ്റായ അ​മേ​ത്തി​യും റാ​യ്ബ​റേ​ലി​യും മാ​ത്രം അ​വ​ർ​ക്ക് ന​ൽ​കാ​മെ​ന്നും മ​റ്റൊ​രു സീ​റ്റും ന​ൽ​കി​ല്ലെ​ന്നും അ​ഖി​ലേ​ഷും മാ​യാ​വ​തി​യും പ​റ​ഞ്ഞി​രു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഏ​ത് പാ​ർ​ട്ടി​യേ​യും ഞെ​ട്ടി​ക്കാ​നു​ള്ള ക​രു​ത്ത് കോ​ണ്‍​ഗ്ര​സി​നു​ണ്ട്. കോ​ണ്‍​ഗ്ര​സി​നെ വി​ല​കു​റ​ച്ച് കാ​ണു​ന്ന​ത് വ​ലി​യ അ​ബ​ദ്ധ​മാ​യി​രി​ക്കും. യു​പി​യി​ൽ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​ണ്. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​ത് അ​ഖി​ലേ​ഷി​നും മാ​യാ​വ​തി​ക്കും ഉ​ള്ള മ​റു​പ​ടി കൂ​ടി​യാ​യി​രു​ന്നു. വേ​ണ്ടി വ​ന്നാ​ൽ അ​മേ​ത്തി​യി​ലും റാ​യ്ബ​റേ​ലി​യി​ലും വ​രെ സ​ഖ്യം മ​ത്സ​രി​ക്കു​മെ​ന്ന മ​റു​പ​ടി​യാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് അ​ഖി​ലേ​ഷ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ന്താ​യാ​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. മ​ത്സ​ര​ത്തി​നാ​യി ത​യാ​റെ​ടു​ക്കാ​ൻ രാ​ഹു​ൽ​ഗാ​ന്ധി സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​ര​രം​ഗ​ത്തേ​ക്ക് വ​രു​ന്ന​ത് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​മെ​ങ്ങും കോ​ൺ​ഗ്ര​സ് അ​നു​കൂ​ല ത​രം​ഗ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് കോ ൺഗ്രസ് ദേശീയ നേതൃത്വം ക​രു​തു​ന്ന​ത്.

അതേസമയം, റാ​യ്ബ​റേ​ലി മ​ണ്ഡ​ല​ത്തി​ൽ പ്രി​യ​ങ്ക​ഗാ​ന്ധി​ക്കെ​തി​രേ വ്യാ​പ​ക​മാ​യ പോ​സ്റ്റ​ർ പ്ര​ച​ര​ണം ന​ട​ക്കു​ന്നു​ണ്ട്. പ്രി​യ​ങ്ക​യു​ടെ വ​ര​വി​ൽ വി​റ​ളി പൂ​ണ്ട​വ​രാ​ണ് പോ​സ്റ്റ​റി​നു പി​ന്നി​ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts